Connect with us

National

കിരണ്‍ ബേദിയുടെ മാല വിതരണം വിവാദമായി

Published

|

Last Updated

ന്യൂഡല്‍ഹി: റോഡ ്‌ഷോക്കിടെ കിരണ്‍ ബേദി സ്ത്രീകള്‍ക്കിടിയില്‍ മാലവിതരണം ചെയ്തത് വിവാദമായി. തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്കിടെ കിഴക്കന്‍ ഡല്‍ഹിയിലെ പത്പര്‍ഗഞ്ചിലാണ് സംഭവം. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ വോട്ടര്‍മാര്‍ക്കുള്ള കൈക്കൂലിയാണ് മാലവിതരണമെന്ന് എ എ പി മേധാവി കെജ്‌രിവാള്‍ ആരോപിച്ചു. റോഡ് ഷോക്കിടെ ബി ജെ പി നേരിട്ട് തന്നെ മാല വിതരണം ചെയ്ത് വോട്ടര്‍മാരെ വശീകരിക്കുകയാണ്. ഇത് അപകടകരമാണെന്ന് മാത്രമല്ല, പെരുമാറ്റച്ചട്ടലംഘനവുമാണെന്ന് എ എ പി നേതാവ് മനീഷ് സിസോദിയ പറഞ്ഞു. ബി ജെ പിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും കൈക്കൂലി വാങ്ങി എ എ പിക്ക് വോട്ട് ചെയ്യാന്‍ അഭ്യര്‍ഥിച്ച കെജ്‌രിവാളിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Latest