Connect with us

National

ശാരദ ചിട്ടി: മുകുള്‍ റോയിയെ ചോദ്യം ചെയ്തു

Published

|

Last Updated

കൊല്‍ക്കത്ത: ശാരദ ചിട്ട കുംഭകോണ കേസില്‍ മുന്‍ റെയില്‍വേ മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ മുകുള്‍ റോയ് ഇന്നലെ സി ബി ഐ അന്വേഷണ സംഘം മുമ്പാകെ ഹാജരായി. സി ജി ഒ കോംപ്ലക്‌സിന്റെ പ്രധാന കവാടത്തിന് മുന്നിലെത്തിയ അദ്ദേഹം നേരെ സി ബി ഐ ഓഫീസിലേക്ക് പോകുകയായിരുന്നു.
സുരക്ഷാ ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും അദ്ദേഹത്തെ വളഞ്ഞപ്പോള്‍ വന്‍ തിക്കും തിരക്കുമായി. ” സി ബി ഐ ആവശ്യപ്പെട്ടതനുസരിച്ചാണ് വന്നതെന്നും അന്വേഷണത്തെ സഹായിക്കുകയാണ് ഉദ്ദേശമെന്നും” ടി എം സി നേതാവ് പറഞ്ഞു. ” നേരത്തെ പറഞ്ഞത് പോലെ ഞാനൊ പാര്‍ട്ടിയൊ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനുവരി 12ന് ഹാജരാകാനായിരുന്നു രാജ്യസഭാംഗമായ മുകുള്‍ റോയിയോട് സി ബി ഐ ആവശ്യപ്പെട്ടത്. പക്ഷെ അന്ന് അദ്ദേഹം ഡല്‍ഹിയിലായിരുന്നു. തുടര്‍ന്ന് ജനുവരി 28, 29, 30 തിയതികളില്‍ ഏതെങ്കിലും ഒരു ദിവസം നിശ്ചയിക്കാന്‍ റോയ് സി ബി ഐയോട് അഭ്യര്‍ഥിക്കുകയായിരുന്നു. അതുപ്രകാരമാണ് അദ്ദേഹം ഹാജരായത്.