Connect with us

National

ഹസാരെ കാര്‍ട്ടൂണില്‍; പ്രതിഷേധവുമായി കെജ്‌രിവാള്‍

Published

|

Last Updated

ന്യൂഡല്‍ഹി: അന്നാ ഹസാരെയെ വിഷയമാക്കി കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതില്‍ എ എ പി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ പ്രതിഷേധിച്ചു. ഇന്നലെയാണ് ബി ജെ പി പത്രത്തില്‍ അന്നാ ഹസാരെ മാലയുമായി നില്‍ക്കുന്ന ചിത്രം ഉള്‍പ്പെടുത്തി കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. കാവി പാര്‍ട്ടി അഴിമതിവിരുദ്ധ യോദ്ധാവിനെ കൊന്നുവെന്നാണ് കെജ്‌രിവാള്‍ ഇതിനെതിരെ പ്രതികരിച്ചത്. 1948ല്‍ ഇതേ ദിവസം നാഥുറാം ഗോഡ്‌സെ ഗാന്ധിജിയെ കൊന്നു; ഇന്ന് അന്നാ ഹസാരെയെയും കൊന്നിരിക്കുന്നുവെന്ന് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു. “കോണ്‍ഗ്രസില്‍ നിന്ന് പിന്തുണ തേടില്ല, പകരം കോണ്‍ഗ്രസിനെ വിവാഹം ചെയ്യാം” എന്ന തലക്കെട്ടോടെയായിരുന്നു ഹസാരെയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. ഡല്‍ഹിയിലെ വിജയത്തിനായി കരുതലോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആം ആദ്മി പ്രവര്‍ത്തകര്‍ തയ്യാറാകണമെന്നും ഹസാരെയുടെ ആരോഗ്യത്തിന് പ്രര്‍ഥിക്കാറുണ്ടെന്നും ട്വീറ്റ് ചെയ്തു.

---- facebook comment plugin here -----

Latest