Connect with us

National

ബേദിക്ക് പകരം സുന്ദരിയായ ഷാസിയ ആയിരുന്നെങ്കില്‍ ജയം ഉറപ്പ്: ജസ്റ്റിസ് കട്ജു

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി കിരണ്‍ ബേദിയേക്കാള്‍ സുന്ദരിയായ ഷാസിയ ഇല്‍മിയെ തീരുമാനിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും വന്‍ വിജയം ഉറപ്പായിരുന്നുവെന്ന് ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു. ഇന്ത്യയുടെ അടുത്ത രാഷ്ട്രപതിയായി ബോളിവുഡ് നടി കത്രീന കൈഫിനെ നിര്‍ദേശിച്ച് ജന ശ്രദ്ധപിടിച്ചുപറ്റിയ വ്യക്തിയാണ് പ്രസ് കൗണ്‍സിലിന്റെ മുന്‍ അധ്യക്ഷനായ ജസ്റ്റിസ് കട്ജു. സുന്ദരികളെ മത്സരിപ്പിച്ചാല്‍ അവര്‍ വിജയശ്രീലാളിതരാവുമെന്നതിന് ജസ്റ്റിസ് കട്ജു തെളിവും നിരത്തുന്നുണ്ട്. ഈയിടെ നടന്ന ക്രൊയേഷ്യന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഗ്രാബര്‍ കിതാറോവിക് തിരഞ്ഞെടുക്കപ്പെട്ടതാണ് ഒന്ന്. “ജനങ്ങള്‍ സുന്ദര മുഖങ്ങളില്‍ ആകൃഷ്ടരാണ്. തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാത്ത താന്‍ പോലും ഷാസിയ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരുന്നുവെങ്കില്‍ അവര്‍ക്ക് വോട്ട് ചെയ്യുമായിരുന്നു”. ജ. കട്ജു ട്വീറ്റ് ചെയ്തു

Latest