Connect with us

National

രാജിക്ക് മുമ്പ് അമിത് ഷായെ കണ്ടെന്ന്‌

Published

|

Last Updated

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര മന്ത്രി ജയന്തി നടരാജന്‍ കോണ്‍ഗ്രസ് വിടുന്നതിന് മുമ്പ് ബി ജെ പി അധ്യക്ഷന്‍ അമിത് ഷായെ കണ്ടിരിന്നുവെന്ന് റിപ്പോര്‍ട്ട്. പാര്‍ലിമെന്റിന്റെ ശൈത്യകാല സമ്മേളനത്തിനിടെയായിരുന്നു കൂടിക്കാഴ്ച. എന്നാല്‍ ഇക്കാര്യം ഉന്നയിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളോ ഈ റിപ്പോര്‍ട്ടിനോട് പ്രതികരിക്കാന്‍ ജയന്തി നടരാജനോ തയ്യാറായിട്ടില്ല.
ജയന്തിയെ പാര്‍ട്ടിയിലേക്ക് തിരക്കിട്ട് സ്വാഗതം ചെയ്യേണ്ടെന്ന നിലപാടിലാണ് ബി ജെ പി നേതൃത്വം. രണ്ട് കാര്യങ്ങളാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഒന്ന് ഇപ്പോള്‍ ബി ജെ പിയില്‍ വന്നാല്‍ അത് നേരത്തേ തയ്യാറാക്കിയ തിരക്കഥക്കനുസരിച്ചാണ് അവര്‍ കോണ്‍ഗ്രസ് വിട്ടതെന്ന പ്രതീതിയുണ്ടാക്കും. രണ്ടാമത് യു പി എ കാലത്ത് പരിസ്ഥിതി മന്ത്രാലയം എടുത്തിട്ടുള്ള തീരുമാനങ്ങള്‍ സി ബി ഐ പരിശോധിക്കാനിരിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ മുന്‍ പരിസ്ഥിതി മന്ത്രിയായ ജയന്തിയെ പാര്‍ട്ടിയിലേക്ക് ആനയിക്കുന്നത് ബുദ്ധിയാകില്ലെന്നാണ് വിലയിരുത്തല്‍.

Latest