Connect with us

National

സി ബി ഐ അന്വേഷണവും കാരണമെന്ന് വിലയിരുത്തല്‍

Published

|

Last Updated

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ അപകീര്‍ത്തിപ്പെടുത്തിയതാണ് രാജിക്കുള്ള കാരണമെന്ന് ജയന്തി നടരാജന്‍ പറയുമ്പോള്‍, അവര്‍ക്കെതിരെ സി ബി ഐ ശേഖരിച്ച വിശദാംശങ്ങളും ഇതിന് ഹേതുവായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. ജയന്തി പരിസ്ഥിതി മന്ത്രിയായിരിക്കെ, ഇരുമ്പുരുക്ക് ഖനന കമ്പനികള്‍ക്ക് അനുമതി നല്‍കിയ സംഭവത്തില്‍ നാല് പ്രാഥമിക അന്വേഷണം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അടിസ്ഥാന നിയമങ്ങളും നിര്‍ദേശങ്ങളും മറികടന്ന് തിരക്കിട്ട് അനുമതി നല്‍കിയതായി ആരോപണമുയര്‍ന്നിരുന്നു. അതേസമയം, അവര്‍ക്കെതിരെ സി ബി ഐ വിരല്‍ചൂണ്ടുന്നില്ലെങ്കിലും അന്വേഷണത്തിന്റെ ഭാഗമാകേണ്ടി വരുമെന്ന് സി ബി ഐ വൃത്തങ്ങള്‍ പറയുന്നുണ്ട്. ജിന്‍ഡാല്‍ പവര്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനിയുടെ ഒരു പദ്ധതിക്ക് വനഭൂമി ഉപയോഗിക്കുന്നതില്‍ എതിര്‍ത്ത ഉദ്യോഗസ്ഥരെ സമ്മര്‍ദം ചെലുത്തി നിലപാട് മാറ്റിയതായി നടരാജനെതിരെ ആരോപണമുണ്ട്.