Connect with us

Kollam

യൗവ്വനം നാടിനും സമൂഹത്തിനും വേണ്ടി സമര്‍പ്പിക്കണം: പേരോട്

Published

|

Last Updated

കൊല്ലം: നാടിന്റെ ഭാവിവാഗ്ദാനങ്ങളായ യുവതലമുറയെ സ്വാര്‍ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി ചൂഷണം ചെയ്യാനുള്ള ശ്രമങ്ങള്‍ തടയണമെന്ന് എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി.
ഭീകരവാദവും തീവ്രവാദവും വെല്ലുവിളിയായി മാറുകയും അധാര്‍മികതയും അരാജകത്വവും വര്‍ധിച്ചുവരികയും ചെയ്യുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ നന്മക്കും മതനിരപേക്ഷതക്കും വേണ്ടി സമര്‍പ്പണം ചെയ്യാന്‍ യുവാക്കള്‍ക്ക് കഴിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച യൂത്ത് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു പേരോട്.
മതസൗഹാര്‍ദത്തിനെതിരെ നടക്കുന്ന എല്ലാ നീക്കങ്ങളെയും സ്‌നേഹത്തോടെയും വിവേകത്തോടെയും പ്രതിരോധിക്കണം. ഇസ്‌ലാം സമാധാനത്തിന്റെ മതമാണ്. നിര്‍ബന്ധിച്ച് മതത്തിലേക്ക് ആളെക്കൂട്ടാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. വിശ്വാസം മനസ്സിന്റെ അടിത്തട്ടില്‍ നിന്നുമുണ്ടാകേണ്ടതാണ.് നിര്‍ബന്ധിച്ച് ഉണ്ടാക്കേണ്ടതല്ല. നന്മകൊണ്ട് തിന്മയെ പ്രതിരോധിക്കുകയാണ് എസ് വൈ എസിന്റെ പ്രവര്‍ത്തന ശൈലിയെന്നും പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി പറഞ്ഞു. സമസ്ത മുശാവറ അംഗം പി എ ഹൈദ്രൂസ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.