Connect with us

Eranakulam

പാമൊലിന്‍ കേസ് ഹരജി ഫയലില്‍ സ്വീകരിച്ചില്ല

Published

|

Last Updated

കൊച്ചി: പാമൊലിന്‍ കേസ് പിന്‍വലിക്കാനുള്ള മന്ത്രിസഭാ തീരുമാനം റദ്ദാക്കണമെന്നാവശ്യപെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹരജിയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വിജിലന്‍സ് കോടതി തള്ളുകയും ഈ ഉത്തരവ് ഹൈകോടതി സിംഗിള്‍ ബഞ്ച് ശരിവെക്കുകയും ചെയ്ത സാഹചര്യത്തില്‍ വി എസിന്റെ ഹരജിയില്‍ ഇടപെയാനാകില്ലെന്ന് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.