Connect with us

Kollam

എക്‌സൈസ് റെയ്ഡില്‍ 370 പൊതി കഞ്ചാവുമായി എട്ട് പേര്‍ പിടിയില്‍

Published

|

Last Updated

കൊല്ലം: എക്‌സൈസ് ഇന്റലിജന്‍സും ചാത്തന്നൂര്‍ എക്‌സൈസ് റെയ്ഞ്ച് പാര്‍ട്ടിയും സംയുക്തമായി നടത്തിയ റെയ്ഡില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ ആറ് പേരും വിദേശമദ്യകച്ചവടം നടത്തിയ രണ്ട് പേരും പിടിയിലായി. ഇവരില്‍ നിന്ന് 370 പൊതി കഞ്ചാവും 12 ലിറ്റര്‍ വിദേശമദ്യവും പിടിച്ചെടുത്തു.
കഞ്ചാവ് വില്‍പ്പന നടത്തിയ പൂതക്കുളം പരട്ടയില്‍ വടക്ക് വീട്ടില്‍ തോല്‍രമണന്‍ എന്ന രമണന്‍ (57), തിരുവനന്തപുരം നെടുമങ്ങാട് ചിറതലക്കല്‍ പണ്ടാരക്കോണം വീട്ടില്‍ അപ്പുക്കുട്ടന്‍ എന്ന രാകേഷ്(23), മയ്യനാട് താന്നി തെങ്ങുംതോപ്പില്‍ ബനാന്‍സ്(32), തിരുവനന്തപുരം ചിറയിന്‍കീഴ് അശ്വതി നിവാസില്‍ പുഷ്പാംഗദന്‍(51), പരവൂര്‍ പൂതക്കുളം സുനാമികോളനിയില്‍ കലേഷ്(28), കല്ലുവാതുക്കല്‍ പട്ടക്കുഴി നിരപ്പില്‍ വീട്ടില്‍ ചാര്‍ളി(30) എന്നിവരാണ് കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ട് പിടിയിലായത്.