Connect with us

Kottayam

മാണിയെ പിന്തുണച്ചും മാധ്യമങ്ങളെ വിമര്‍ശിച്ചും ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവ്വത്തില്‍

Published

|

Last Updated

കോട്ടയം: ബാര്‍ കോഴ വിവാദത്തില്‍ ആരോപണ വിധേയമായ മന്ത്രി കെ എം മാണിയെ പിന്തുണച്ചും മാധ്യമങ്ങളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചും ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവ്വത്തില്‍ രംഗത്ത്. “മാധ്യമങ്ങള്‍ ലക്ഷ്മണ രേഖ കടക്കരുത്” എന്ന തലക്കെട്ടില്‍ ഒരു ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് മാര്‍ പൗവ്വത്തിലിന്റെ വിമര്‍ശനം. മാധ്യമങ്ങള്‍ ആരോപണക്കാരും വിധിയാളന്മാരുമായി മാറുന്നത് ശരിയല്ല. ബാര്‍ കോഴക്കേസില്‍ ഇതാണോ സംഭവിക്കുന്നതെന്നും പലരും ചോദിക്കുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് ആര്‍ത്തി കൂടുമ്പോള്‍ പണം വാങ്ങി വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതും വാര്‍ത്തകള്‍ വളച്ചൊടിക്കുന്നതും ഇന്ന് പതിവാണെന്നും ബിഷപ്പ് ലേഖനത്തില്‍ ആരോപിക്കുന്നു. അശ്ലീലവും മറ്റും വാരിവിതറി പിഞ്ചു മനസ്സുകളെപ്പോലും ദുഷിപ്പിക്കുന്നതും സാധാരണമായി. ജനങ്ങള്‍ക്കിടയില്‍ ആഡംബരഭ്രമവും ധൂര്‍ത്തും വര്‍ധിപ്പിക്കാനാണ് മാധ്യമങ്ങളുടെ ശ്രമം. അഭിപ്രായ ഭിന്നതയുള്ളവരോട് മാറി മാറി ചോദിച്ച് ചര്‍ച്ചകള്‍ കൊഴുപ്പിക്കുകയും അതുവഴി വിഭാഗീയത വര്‍ധിപ്പിക്കുകയുമാണ്. വിഗ്രഹഭഞ്ജനം പലര്‍ക്കും ഹരമായി മാറിയിട്ടുണ്ടെന്നും ലേഖനം കുറ്റപ്പെടുത്തുന്നു. മറ്റുള്ളവര്‍ പൂജ്യമായി കാണുന്നതിനെ അവഹേളിക്കുകയാണ് അവരുടെ ഇഷ്ടവിനോദം. കുറ്റം കൃത്യമായി തെളിയിക്കുന്നത് വെര ആരേയും കുറ്റവാളികളായി കരുതരുത് എന്നത് നിലനില്‍ക്കുന്ന മാനദണ്ഡമാണ്്. പക്ഷേ, മാധ്യമങ്ങള്‍ക്ക് ഇങ്ങെനയുള്ള മാ നദണ്ഡങ്ങളൊന്നും ഇല്ലെന്ന് പറയാം. തങ്ങള്‍ക്കിഷ്ടമില്ലാത്ത ആളുകളെ കുറ്റവാളികളായി കരുതി വിധി തീര്‍പ്പെഴുതാനോ അല്ലെങ്കില്‍ ന്യായാധിപന്മാരെ തന്നെ സ്വാധീനിക്കാനോ ആണ് മാധ്യമ്രപവര്‍ത്തകരായ പലരുടെയും ്രശമമെന്നും പൗവ്വത്തില്‍ ലേഖനത്തില്‍ പറയുന്നു.

---- facebook comment plugin here -----

Latest