Connect with us

International

അല്‍ഖാഇദയോളം ഭീകരരല്ല താലിബാന്‍: അമേരിക്ക

Published

|

Last Updated

വാഷിംഗ്ടണ്‍: താലിബാന്‍ സ്വീകരിച്ചിരിക്കുന്ന തന്ത്രം തീവ്രവാദ സദൃശ്യമാണെങ്കിലും അല്‍ഖാഇദയേയോ ഇസിലിനെയോ പോലെ ലോകത്താകമാനം വ്യാപിച്ചുകിടക്കുന്ന ഭീകരവാദ സംഘമല്ല അതെന്ന് അമേരിക്ക. താലിബാന്‍ നയപരമായി അഫ്ഗാനിസ്ഥാനില്‍ മാത്രം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജോഷ് ഏണസ്റ്റ് അഭിപ്രായപ്പെട്ടു.
നിരവധി അമേരിക്കന്‍ സേനാംഗങ്ങളെ താലിബാന്‍ ആക്രമണത്തില്‍ കൊലപ്പെടുത്തിയിട്ടുണ്ടെങ്കിലും അത് അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ ഇടപെടല്‍ ഭയക്കുന്നത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. താലിബാന്‍ സായുധ കലാപകാരികളാണെന്ന തരത്തില്‍ വൈറ്റ് ഹൗസ് പ്രസ് ഡെപ്യൂട്ടി സെക്രട്ടറി എറിക് ഷല്‍ട്ട്‌സിന്റെ പ്രസ്താവന വന്നതിനു പിന്നാലെയാണ് തിരുത്തലുമായി ജോഷ് ഏണസ്റ്റ് രംഗത്തെത്തിയത്. താലിബാന്‍ അതീവ അപകടകാരികളായ സംഘടന തന്നെയാണ്. താലിബാനെ നേരിടേണ്ടതിന്റെയും രാജ്യത്തിനകത്ത് സുരക്ഷയൊരുക്കേണ്ടതിന്റെയും ഉത്തരവാദിത്വം അഫ്ഗാന്‍ സര്‍ക്കാറിനും സേനകള്‍ക്കും തന്നെയാണെന്നും പ്രസ് സെക്രട്ടറി പറഞ്ഞു. പാക്കിസ്ഥാനിലെ താലിബാന്‍ അഫ്ഗാന്‍ താലിബാന്റെ സഖ്യകക്ഷി മാത്രമാണ്.
എന്നാല്‍, അല്‍ഖാഇദയോടുള്ള സമീപനം വ്യത്യസ്തമാണ്. പാക്കിസ്ഥാന്റെയും അഫ്ഗാനിസ്ഥാന്റെയും അതിര്‍ത്തികളില്‍ ഒതുങ്ങുന്നതല്ല അവരുടെ പ്രവര്‍ത്തനം. അമേരിക്കക്കും അമേരിക്കന്‍ താത്പര്യങ്ങള്‍ക്കും നേരെ നിരന്തരം അല്‍ഖാഇദ ആക്രമണം നടത്തുന്നുണ്ട്.

---- facebook comment plugin here -----

Latest