Connect with us

Kozhikode

കിംഗ്സ്റ്റണ്‍ കേരളത്തിലും സേവനം മെച്ചപ്പെടുത്തും

Published

|

Last Updated

കോഴിക്കോട്: മെമ്മറി ഉത്പന്നങ്ങളുടെ ലോകത്തിലെ മുന്‍നിര നിര്‍മാതാക്കളായ കിംഗ്സ്റ്റണ്‍ ടെക്‌നോളജി കമ്പനി കേരളത്തില്‍ സാന്നിധ്യം ശക്തമാക്കും. ഇതിന്റെ ഭാഗമായി ഉപഭോക്തൃ സേവനം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള പരിപാടികള്‍ കഴിഞ്ഞ ഒരു വര്‍ഷമായി നടപ്പിലാക്കി വരികയാണ്. ഡെസ്‌ക്‌ടോപ്പ്, ലാപ്‌ടോപ്പ്, സെര്‍വര്‍, പ്രിന്റര്‍, എന്നിവക്കുള്ള മെമ്മറി ഉത്പന്നങ്ങളാണ് കിംഗ്സ്റ്റണ്‍ രൂപകല്‍പ്പന ചെയ്ത് നിര്‍മിച്ച് വിപണിയില്‍ എത്തിക്കുന്നത്. പി ഡി എ, മൊബൈല്‍ ഫോണ്‍, ഡിജിറ്റല്‍ ക്യാമറ, എംപി 3 പ്ലെയേഴ്‌സ് എന്നിവക്കുള്ള ഫഌഷ് മെമ്മറി ഡിവൈസുകളും കിംഗ്സ്റ്റണിന്റെ ഉത്പന്നങ്ങളാണ്. ഏറ്റവും മികച്ച ഉത്പന്നം, ഏറ്റവും മികച്ച വിലയില്‍, ഏറ്റവും മികച്ച ഉപഭോക്തൃ സേവനത്തോടൊപ്പം ലഭ്യമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് കിംഗ്സ്റ്റണ്‍ ടെക്‌നോളജി എ പി എ സി മേഖല കസ്റ്റമര്‍ സര്‍വീസ് ഡയറക്ടര്‍ എല്‍ സി ഛാന്‍ പറഞ്ഞു.

Latest