Connect with us

Ongoing News

പോള്‍ വാന്‍ അസ്സ് ഇന്ത്യന്‍ പുരുഷ ഹോക്കി ടീം കോച്ച്

Published

|

Last Updated

ന്യൂഡല്‍ഹി: മുന്‍ ഡച്ച് ദേശീയ ടീം പരിശീലകന്‍ പോള്‍ വാന്‍ അസ്സ് ഇന്ത്യന്‍ പുരുഷ ഹോക്കി ടീം കോച്ച് ആകുമെന്ന് സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി) അറിയിച്ചു. ടെറി വാല്‍ഷ് സ്‌പോര്‍ട്‌സ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥഭരണത്തില്‍ പ്രതിഷേധിച്ച് രാജിവെച്ചൊഴിഞ്ഞതിനെ തുടര്‍ന്നാണ് വാന്‍ അസ്സിനെ നിയമിച്ചത്. 2010 മുതല്‍ 2014 വരെ ഡച്ച് ടീമിന്റെ പരിശീലകനായിരുന്നു 54 കാരനായ വാന്‍ അസ്സ്്. വാന്‍ അസ്സിനെ കൂടാതെ നെതര്‍ലാന്‍ഡിന്റെ ഹെന്‍സ് സ്ട്രീഡര്‍, ആസ്‌ത്രേലിയയുടെ അലക്‌സാണ്ടര്‍ ഗ്രെ എന്നിവരായിരുന്നു ഇന്ത്യന്‍ കോച്ചായി പരിഗണനയിലുണ്ടായിരുന്നത്. വനിതാ ടീം കോച്ചായി ആന്റണി തോന്‍ടണനെയും നിയമിച്ചിട്ടുണ്ട്.

Latest