Connect with us

Ongoing News

തീരുമാനം രണ്ട് മാസത്തിനകം അറിയിക്കണം- സുപ്രീം കോടതി

Published

|

Last Updated

കല്‍പ്പറ്റ: ദേശീയ പാത 212ല്‍ അഞ്ചര കൊല്ലമായി തുടരുന്ന രാത്രിയാത്രാ നിരോധ പ്രശ്‌നത്തില്‍ കേരള കര്‍ണാടക സര്‍ക്കാറുകള്‍ തമ്മില്‍ ചര്‍ച്ച നടത്തി രണ്ട് മാസത്തിനകം തീരുമാനം അറിയിക്കണമെന്ന് സുപ്രീം കോടതി. സംസ്ഥാന സര്‍ക്കാറിന്റെ വാദം കേട്ടാണ് ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു, ജസ്റ്റിസ് അരുണ്‍ സിക്രി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം നിര്‍ദേശിച്ചത്. കേരളത്തിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യം ഹാജരായി. വയനാട് നീലഗിരി ഹൈവേ റെയില്‍വേ ആന്‍ഡ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റിയും ഊട്ടി ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് ഓണേഴ്‌സ് അസോസിയേഷനും കേസില്‍ കക്ഷികളാണ്. ഇരുവരും നിയോഗിച്ച അഭിഭാഷകര്‍ കോടതിയില്‍ ഹാജരായിരുന്നുവെങ്കിലും കോടതി കേരള സര്‍ക്കാറിന്റെ വാദം മാത്രമാണ് കേട്ടത്.