Connect with us

Gulf

വനിതാ ക്രെയിന്‍ ഓപ്പറേറ്റര്‍

Published

|

Last Updated

ദുബൈ: സ്വദേശി വനിത വ്യത്യസ്തമായൊരു തൊഴില്‍മേഖലയില്‍ പ്രവേശിച്ചു. ആഇഷാ ഹസ്സന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ മര്‍സൂഖി എന്ന 28കാരി തിരഞ്ഞെടുത്തത് ക്രെയിനിന്റെ വളയം. യു എ ഇയുടെ ആദ്യത്തെ ക്രെയിന്‍ ഓപറേറ്റര്‍ ആഇഷ ചരിത്രത്തില്‍ ഇടംപിടിച്ചു.
ഗള്‍ഫിലെ ആദ്യത്തെ സെമി ഓട്ടമേറ്റഡ് തുറമുഖമായ അബുദാബി ഖലീഫാ തുറമുഖത്ത് ആഇഷ ജോലിക്ക് തുടക്കം കുറിച്ചു. 126.5 മീറ്റര്‍ ഉയരവും 1,932 ടണ്‍ ഭാരവുമുള്ള സൂപ്പര്‍ പോസ്റ്റ് പാനമാക്‌സ് ക്രെയിനാണ് ആയിഷ പ്രവര്‍ത്തിപ്പിച്ചു തുടങ്ങിയത്. കപ്പലുകളില്‍ നിന്ന് കരയിലേക്ക് ചരക്കിറക്കുന്ന ലോകത്തെ ഏറ്റവും ആധുനികമായ ക്രെയിനാണിത്. 48 ഫോര്‍വീല്‍ ഡ്രൈവിന് സാധ്യമാകുന്ന 90 ടണ്‍ ഭാരമുയര്‍ത്തല്‍ ശേഷി ഇതിനുണ്ട്. തറയില്‍ നിന്ന് 60 മീറ്റര്‍ ഉയരത്തിലുള്ള ക്യാബിനിലിരുന്നാണ് ആഇഷ തന്റെ ജോലി ചെയ്യുന്നത്. അബുദാബി ടെര്‍മിനലി (എഡിറ്റി)ല്‍ ഓപറേറ്ററുടെ പരിശീലനത്തിന്റെ അവസാന ഘട്ടത്തിലാണ് ആഇഷയിപ്പോള്‍. ഉടന്‍ തന്നെ അവരെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്ന് തുറമുഖ അധികൃതര്‍ പറഞ്ഞു.