Connect with us

Gulf

യു എ ഇ എക്‌സ്‌ചേഞ്ചിന് ദുബൈ ചേംബര്‍ ബഹുമതി

Published

|

Last Updated

ദുബൈ: മണി ട്രന്‍സ്ഫര്‍ ബിസിനസ് സ്ഥാപനമായ യു എ ഇ എക്‌സ്‌ചേഞ്ചിന് വീണ്ടും ദുബൈ ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ ബഹുമതി. കോര്‍പ്പറേറ്റ് മേഖലയിലെ ഉത്തരവാദിത്തപൂര്‍ണ്ണവും സുസ്ഥിരവുമായ പ്രകടനം വിലയിരുത്തിയുള്ള ദുബൈ ചേംബര്‍ സി എസ് ആര്‍ ലേബലിന് മൂന്നാം തവണയാണ് യു എ ഇ എക്‌സചേഞ്ച് അര്‍ഹമായത്.
ദുബൈ ചേംബര്‍ പ്രസിഡന്റ് ഹമാദ് ബുവാമിമില്‍ നിന്ന് യു എ ഇ എക്‌സ്‌ചേഞ്ച് കണ്‍ട്രി ഹെഡ് വര്‍ഗീസ് മാത്യു ബഹുമതിപത്രം ഏറ്റുവാങ്ങി. അച്ചടക്കത്തിനു മുന്‍തൂക്കം നല്‍കിയുള്ള മികച്ച പ്രവര്‍ത്തന ശൈലിയാണ് യു എ ഇ എക്‌സ്‌ചേഞ്ചിന് ആവര്‍ത്തിച്ചുള്ള അംഗീകാരങ്ങള്‍ നേടിത്തരുന്നതെന്ന് വര്‍ഗീസ് മാത്യു പറഞ്ഞു. ദുബൈ ക്വാളിറ്റി അവാര്‍ഡ്, ഡി എസ് ഇ എസ് അവാര്‍ഡ്, ബാങ്കര്‍ മിഡില്‍ ഈസ്റ്റ് പ്രോഡക്റ്റ് അവാര്‍ഡ്, ഏഷ്യാസ് മോസ്റ്റ് പ്രോമിസിംഗ് അവാര്‍ഡ് എന്നിവയ്ക്കു പുറമേ തുടര്‍ച്ചയായി സൂപ്പര്‍ ബ്രാന്‍ഡ് സ്റ്റാറ്റസും 32 രാജ്യങ്ങളിലായി 750 ശാഖകളുള്ള യു എ ഇ എക്‌സ്‌ചേഞ്ച് കരസ്ഥമാക്കിയിരുന്നു.