Connect with us

Gulf

കൊക്കൈന്‍ കടത്ത്; യുവാവിന് പത്തു വര്‍ഷം തടവ്‌

Published

|

Last Updated

ദുബൈ: അഞ്ചു കിലോഗ്രാം കൊക്കൈന്‍ കടത്താന്‍ ശ്രമിച്ച കേസില്‍ 29 കാരനായ യുവാവിന് 10 വര്‍ഷം തടവ്. ദുബൈ പ്രാഥമിക കോടതിയാണ് തുര്‍ക്കി സ്വദേശിയായ യുവാവിന് എതിരായി ശിക്ഷ വിധിച്ചത്. തടവിനൊപ്പം 50,000 ദിര്‍ഹം പിഴയും ഇയാള്‍ അടക്കണം. ശിക്ഷാ കാലാവധി അവസാനിച്ചാല്‍ പ്രതിയെ നാടുകടത്താനും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സന്ദര്‍ശന വിസയില്‍ എത്തിയാണ് യുവാവ് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത്. യുവാവ് വന്‍തോതില്‍ മയക്കുമരുന്നു കൈവശംവെക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ദുബൈ പോലീസ് ഖിസൈസിലെ താമസസ്ഥലം റെയ്ഡ് ചെയ്ത് മയക്കുമരുന്നു പിടികൂടിയത്. താമസ സ്ഥലത്തെ ക്ലോസറ്റില്‍ നിന്നായിരുന്നു നാലു പൊതികളിലായി സൂക്ഷിച്ച മയക്കുമരുന്നു പിടികൂടിയതെന്ന് പോലീസ് കോടതയില്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാര്‍ച്ച 22നായിരുന്നു കേസിനാസ്പദമായ സംഭവം.