Connect with us

Gulf

നോള്‍ട്ട ഉല്‍പന്നങ്ങള്‍ യു എ ഇയില്‍

Published

|

Last Updated

ദുബൈ: പാചകോപകരണ നിര്‍മാണ കമ്പനിയായ കൊട്ടാരം ട്രേഡിങ്ങിന്റെ നോള്‍ട്ട ഉത്പന്നങ്ങള്‍ യുഎഇ വിപണിയില്‍ ലഭ്യമാക്കിയതായി മാനേജിങ് ഡയറക്ടര്‍ ആന്റണി കൊട്ടാരം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഗുണമേന്മയും മിതമായ വിലയുമാണ് സ്മാര്‍ട് കുക്കിങ്ങിന് അനുയോജ്യമായ നോള്‍ട്ട ഉത്പന്നങ്ങളെ വിപണിയില്‍ ശ്രദ്ധേയമാക്കുന്നത്. ആരോഗ്യത്തിന് ഹാനികരമാകാത്ത രീതിയില്‍ കുറഞ്ഞ ഊര്‍ജം ഉപയോഗിച്ച് പെട്ടെന്ന് തന്നെ സുരക്ഷിതമായി ഉപയോഗിക്കാവുന്ന ഉത്പന്നങ്ങളാണിവ. ഇന്ത്യന്‍ വിപണിയില്‍ വ്യാപകമായ സ്വീകാര്യത നേടിയിട്ടുണ്ട്. ഇവ മധ്യപൂര്‍വദേശത്തും പെട്ടെന്ന് പ്രിയങ്കരമാകുമെന്നാണ് പ്രതീക്ഷ. ആദ്യഘട്ടത്തില്‍ യുഎഇ വിപണിയിലാണ് എ ഡബ്ല്യു എം ജനറല്‍ ട്രേഡിങ്ങിന്റെ സഹകരണത്തോടെ നോള്‍ട്ട ഉത്പന്നങ്ങള്‍ ലഭ്യമാക്കിയിട്ടുള്ളത്. ഖത്തര്‍, ഒമാന്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ അടുത്തമാസം മുതല്‍ ലഭ്യമാകുമെന്ന് ഗ്രൂപ്പ് ചെയര്‍മാന്‍ തോമസ് കൊട്ടാരം പറഞ്ഞു. തുടര്‍ന്ന് മധ്യപൂര്‍വദേശത്തെ എല്ലാ രാജ്യത്തും എത്തിക്കും.
നോണ്‍സ്റ്റിക് സിറാമിക് വെയര്‍, നോണ്‍സ്റ്റിക് പോപ്പുലര്‍ വെയര്‍, പ്രഷര്‍ കുക്കര്‍ എന്നിവയാണ് ഇപ്പോള്‍ ലഭ്യമാക്കുക. പിന്നീട്, ഓപല്‍വെയര്‍, വാക്കം ഫ്‌ളാസ്‌ക് എന്നിവയുമെത്തും. നോള്‍ട്ട ഉത്പന്നങ്ങള്‍ക്ക് വാറന്റി കാലയളവില്‍ ഏതെങ്കിലും രീതിയിലുള്ള കേടുപാടുകള്‍ സംഭവിച്ചാല്‍ യുഎഇയില്‍ മൂന്ന് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ നന്നാക്കിയോ മാറ്റിയോ നല്‍കുമെന്ന് മിഡിലീസ്റ്റ് ബിസിനസ് തലവന്‍ ഉണ്ണികൃഷ്ണന്‍ പറഞ്ഞു. അബ്ദുല്‍ വഹാബ് അല്‍ മുഹൈരി (എ ഡബ്ല്യുഎം) ട്രേഡിങ് എംഡി യൂസഫ് അല്‍ മുഹൈരിയും സംബന്ധിച്ചു.

---- facebook comment plugin here -----

Latest