Connect with us

Gulf

ദുബൈ ഇമിഗ്രേഷന്‍ ആസ്ഥാനം ഞായര്‍ മുതല്‍ അടച്ചിടും

Published

|

Last Updated

ദുബൈ: ജാഫിലിയ്യയിലുള്ള താമസ-കുടിയേറ്റ വിഭാഗത്തിന്റെ മുഖ്യ ആസ്ഥാനം ഫെബ്രു ഒന്നുമുതല്‍ മൂന്നുവരെ അടച്ചിടുമെന്ന് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റിഅറിയിച്ചു. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് കാര്യാലയം അടച്ചിടുക. കെട്ടിടത്തിന്റെ നവീകരണമാണ് പ്രധാനമായും നടക്കുന്നത്. നവീകരണത്തിനു ശേഷം രാജ്യാന്തര നിലവാരത്തിലുള്ള സേവനം ലഭ്യമാകും. ജബല്‍ അലി ഫ്രീസോണ്‍, മനാറ സെന്റര്‍, ജെ എല്‍ ടി, വിമാനത്താവളം തുടങ്ങിയ കേന്ദ്രങ്ങളില്‍ സേവനം തുടരും.
ഈ ദിവസങ്ങളില്‍ ഇവിടെ സേവനങ്ങളൊന്നും ലഭ്യമാവില്ല. ഫെബ്രുവരി നാല് മുതല്‍ പതിവുപോലെ പ്രവര്‍ത്തിച്ചു തുടങ്ങുമെന്നും അല്‍ മര്‍റി അറിയിച്ചു. ഇക്കാലയളവില്‍ ദുബൈയുടെ വിവിധ ഭാഗങ്ങളിലുള്ള കാര്യാലയത്തിന്റെ ശാഖകളിലൂടെ ഉപഭോക്താക്കള്‍ക്ക് സേവനം ലഭ്യമാക്കുമെന്നും അല്‍ മര്‍റി വ്യക്തമാക്കി.
രാവിലെ ഏഴര മുതല്‍ രാത്രി 10 വരെ തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കാന്‍ ശാഖാ ഓഫീസുകള്‍ക്ക് നിര്‍ദേശം നല്‍കിയതായി അല്‍ മര്‍റി പറഞ്ഞു. ഉപഭോക്താക്കള്‍ക്കുള്ള സേവനങ്ങള്‍ എളുപ്പത്തിലും സംതൃപ്തിയോടെയും നിര്‍വഹിച്ചു നല്‍കാന്‍ ഇക്കാലയളവില്‍ ശാഖാ ആസ്ഥാനങ്ങളില്‍ പ്രത്യേകം ജോലിക്കാരെയും നിശ്ചയിക്കും.

Latest