Connect with us

Gulf

കളഞ്ഞുകിട്ടിയ പണം തിരിച്ചു നല്‍കി ഫിലിപ്പിനോ യുവാവ് മാതൃകയായി

Published

|

Last Updated

ദുബൈ: കളഞ്ഞുകിട്ടിയ 21,520 ദിര്‍ഹം അടങ്ങിയ പേഴ്‌സ് തിരിച്ചുനല്‍കി ഫിലിപ്പിനോ യുവാവ് ഏവര്‍ക്കും മാതൃകയായി. അല്‍ വാസല്‍ റോഡിലെ ഇനോക് ഔട്ട്‌ലെറ്റ് ജീവനക്കാരനായ എങ്കെല്‍ബേര്‍ട്ട് അന്‍കജാസ്(31) ആണ് പണം ഉടമയെ ഏല്‍പ്പിച്ചത്. ഇന്‍ഫിനിറ്റി മെഗാ നറുക്കെടുപ്പിനുള്ള കൂപ്പണുകള്‍ നിക്ഷേപിക്കാന്‍ സ്ഥാപിച്ച പെട്ടിക്ക് മുകളില്‍ നിന്നു ലഭിച്ച തുകയടങ്ങിയ പേഴ്‌സ് രണ്ടാമതൊന്ന് ആലോചിക്കാതെ അന്‍കജാസ് ഷിഫ്റ്റ് മാനേജറെ ഏല്‍പ്പിക്കുകയായിരുന്നു.
യുവാവിന് ലഭിച്ച പേഴ്‌സില്‍ പണത്തിന് പുറമേ നിരവധി തിരിച്ചറിയല്‍ കാര്‍ഡുകളുമുണ്ടായിരുന്നു. ഷിഫ്റ്റ് മാനേജര്‍ കസ്റ്റമര്‍ കെയര്‍ ഹോട്ട് ലൈനില്‍ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് ഉടമ എത്തി പണവും പേഴ്‌സും കൈപറ്റിയത്. സ്വദേശിയായ ബിന്‍ സെയ്ഫിനാണ് യുവാവിന്റെ മാതൃകാപരമായ പ്രവര്‍ത്തിയിലൂടെ പണവും പേഴ്‌സും തിരിച്ചുകിട്ടിയത്. മറ്റുള്ളവരുടെ പണം ഉപയോഗിക്കുന്നത് നല്ലതല്ലെന്നതും വിശ്വസ്തത ഏറ്റവും വലിയ മാനുഷികമൂല്യമാണെന്ന തിരിച്ചറിവുമാണ് പേഴ്‌സ് തിരിച്ചേല്‍പ്പിക്കാന്‍ പ്രേരണയായതെന്ന് ഫിലിപ്പൈന്‍ നാവിക സേനയിലെ മുന്‍ അംഗം കൂടിയായ ഇദ്ദേഹം പ്രതികരിച്ചു.

Latest