Connect with us

Gulf

മന്ത്രി യു ടി ഖാദര്‍ കിരീടാവകാശിയെ സന്ദര്‍ശിച്ചു

Published

|

Last Updated

അജ്മാന്‍ കിരീടാവകാശി ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമിയെ കര്‍ണാടക ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രി യു ടി ഖാദര്‍ സന്ദര്‍ശിച്ചപ്പോള്‍

അജ്മാന്‍: അജ്മാന്‍ കിരീടാവകാശി ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമിയെ കര്‍ണാടക ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രി യു ടി ഖാദര്‍ സന്ദര്‍ശിച്ചു. വടക്കന്‍ മംഗളൂരു എം എല്‍ എ മൊയ്തീന്‍ ബാവ, തുമ്പെ ഗ്രൂപ്പ് പ്രസിഡന്റ് തുമ്പെ മൊയ്തീന്‍ എന്നിവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു. ആരോഗ്യം അടക്കം വിവിധ മേഖലകളില്‍ ഇന്ത്യന്‍ വിദേശീ സമൂഹവുമായി ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് കൂടിക്കാഴ്ച സഹായകമാകുമെന്ന് അജ്മാന്‍ കിരീടാവകാശി പറഞ്ഞു.
കര്‍ണാടക സന്ദര്‍ശിക്കാന്‍ കിരീടാവകാശിയെ മന്ത്രി ക്ഷണിച്ചു. അജ്മാന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ശൈഖ് റാശിദ് ബിന്‍ ഹുമൈദ് അല്‍ നുഐമി, പ്രോട്ടോകോള്‍ ഡയറക്ടര്‍ ജനറല്‍ യൂസുഫ് അല്‍ നുഐമി തുടങ്ങിയവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

Latest