Connect with us

Palakkad

കലോത്സവ സ്വര്‍ണ്ണക്കപ്പിന് നെല്ലറയില്‍ ആവശോജ്ജ്വല വരവേല്‍പ്പ്

Published

|

Last Updated

പാലക്കാട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാംസ്ഥാനം പങ്കിട്ടതിന്റെ ഭാഗമായി ജില്ലയ്ക്ക് ലഭിച്ച സ്വര്‍ണ്ണകപ്പിന് എട്ടിടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി.
വട്ടേനാട് ജി എച്ച് എസ് എസില്‍ നടന്ന ജില്ലാതല സ്വീകരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈദ ഇസ്ഹാക്ക് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി സി അശോക് കുമാര്‍ അധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എ അബൂബക്കര്‍ പ്രഭാഷണം നടത്തി. എം ടി സൈനുദ്ദീന്‍, അതിഥി, പി ഇ എ സലാം, സുനില്‍കുമാര്‍, എ സുകുമാരന്‍, എ ശിവദാസന്‍, കെ ജി ബാബു, ഇ കെ മാത്യു, ഹമീദ് കൊമ്പത്ത്, നൗഷാദ് അലി, കെ. അബ്ദുള്‍ സലാം, എം എന്‍ വിമല്‍ കുമാര്‍, ശ്രീനി, നൂറില്‍ അമീന്‍, ഹരിദാസ്, കണ്ണദാസ് എന്നീ വിവിധ അധ്യാപക സര്‍വീസ് സംഘടനകളുടെ പ്രതിനിധികള്‍ ആശംസകള്‍ അര്‍പ്പിച്ചു. തൃത്താല എ ഇ ഒ അനന്തന്‍ സ്വാഗതവും പി ടി എ പ്രസിഡന്റ് ടി കെ വിജയന്‍ നന്ദിയും പറഞ്ഞു.
പട്ടാമ്പി ജി എച്ച് എസ് എസില്‍ നടന്ന സ്വീകരണത്തില്‍ സി പി മുഹമ്മദ് എം എല്‍ എ, പഞ്ചായത്ത് പ്രസിഡന്റ് ബാപ്പുട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കമ്മുക്കുട്ടി എടത്തോള്‍, പി മുഹമ്മദാലി, ടി മൊയ്തൂട്ടി, ടി മുസ്തഫ, എ ഇ ഒ ഷാജിമോന്‍, ടി സെയ്താലി എന്നിവര്‍ പങ്കെടുത്തു.
ഷൊര്‍ണ്ണൂര്‍ കെ വി ആര്‍ എച്ച് എസ് എസില്‍ നടന്ന സ്വീകരണചടങ്ങില്‍ കെ എസ് സലീഖ എം എല്‍ എ, ഷൊര്‍ണ്ണൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ കൃഷ്ണദാസ്, വിവിധ അധ്യാപക സര്‍വീസ് സംഘടനകളുടെ പ്രതിനിധികള്‍, വിവിധ പഞ്ചായത്ത് ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
ഒറ്റപ്പാലം എന്‍ എസ് എസ് കെ പി ടി വി എച്ച് എസ് എസിലെ സ്വീകരണത്തില്‍ എം ഹംസ എം എല്‍ എ, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പി സുബൈദ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ഗൗരി ടീച്ചര്‍, വാണിയംകുളം പഞ്ചായത്ത് പ്രസിഡന്റ് ഭാസ്‌കരന്‍, ലക്കിടി-പേരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി എ ഷൗക്കത്തലി, ഒറ്റപ്പാലം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഗിരിജ, ഡി പി ഒ ബീന, എ ഇ ഒ ദ്വാരകാനാഥന്‍, പ്രധാനധ്യാപിക ലില്ലി ടീച്ചര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആലത്തൂര്‍ എ എസ് എം എം എച്ച് എസ് എസില്‍ എം ചന്ദ്രന്‍ എം എല്‍ എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര രാമചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ഇ ഹനീഫ, പഞ്ചായത്ത് പ്രസിഡന്റ് പി എം ജമീല, പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി രാജലക്ഷ്മി, എ ഇ ഒ വി ചന്ദ്രന്‍, പ്രധാനധ്യാപിക സുദിന എന്നിവര്‍ ചേര്‍ന്ന് സ്വീകരണം നല്‍കി.