Connect with us

Palakkad

റേഷന്‍കാര്‍ഡ് പുതുക്കല്‍ പൊതുജനങ്ങളെ അനാവശ്യമായി ബുദ്ധിമുട്ടിക്കുന്നു

Published

|

Last Updated

കൂറ്റനാട് : റേഷന്‍കാര്‍ഡുകള്‍ പുതുക്കുന്ന ഘട്ടത്തില്‍ നിലവിലുള്ള സംവിധാനം മാറ്റി കുടുംബത്തിലെ മുതിര്‍ന്ന വനിതാംഘത്തിന്റെ പേരിലേക്കു മാറ്റുന്നതിലുള്ള ഗുണം മനസ്സിലാകുന്നില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പട്ടാമ്പി താലൂക്ക് യോഗം അഭിപ്രായപ്പെട്ടു. കാര്യങ്ങള്‍ യഥാര്‍ഥ ബോധത്തോടെ ഉള്‍കൊള്ളാന്‍ കഴിയാത്ത ഭരണാധികാരികള്‍ പൊതുജനങ്ങളെ അനാവശ്യമായി ബുദ്ധിമുട്ടിക്കുകയാണെന്ന് യോഗം വിലയിരുത്തി.
ജീവിതത്തിലൊരിക്കലും പൊതു വ്യവഹാരങ്ങളില്‍ പ്രത്യക്ഷപ്പെട്ട് പരിചയമില്ലാത്ത ആയിരക്കണക്കിനു സ്ത്രീജനങ്ങളെ തെരുവുകളിലും ക്യാമ്പുകളിലും ക്യൂ നിര്‍ത്തി കഷ്ടപ്പെടുത്തുന്ന പ്രവണത അവസാനിപ്പിക്കണമെന്നും ഇതുവരെ തുടര്‍ന്നു വന്ന സമ്പ്രധായം തന്നെ നില നിര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ജംഇയ്യത്തുല്‍ ഉലമ താലൂക്ക് പ്രസിഡന്റ് കെവി അബൂബക്കര്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എന്‍ കെ സിറാജുദ്ദീന്‍ ഫൈസി വല്ലപ്പുഴ, സിവി ഹനീഫ ഫൈസി നെല്ലിക്കാട്ടിരി, അലി സഅദി, അസ്ഖറലി സഖാഫി, എകെഎസ് ആലൂര്‍, ഹുസൈന്‍ തങ്ങള്‍ ചാലിശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.

---- facebook comment plugin here -----

Latest