Connect with us

Palakkad

സി പി ഐ ജില്ലാ സമ്മേളനത്തിന് തുടക്കമായി

Published

|

Last Updated

പാലക്കാട്: സി പി ഐ 22-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള ജില്ലാസമ്മേളനത്തിന് നെന്മാറയില്‍ തുടക്കം. കൊടിമരവും, പതാകയും, ബാനറുകളും നെന്മാറയില്‍ എത്തിയതോടെ പാര്‍ട്ടിയുടെ നാലുദിവസം നീണ്ടുനില്‍ക്കുന്ന ജില്ലാ സമ്മേളനത്തിന് ആവേശ്വോജ്വല തുടക്കമായി.
പതാക സ്വാഗതസംഘം ചെയര്‍മാന്‍ വിജയന്‍ കുനിശ്ശേരിയും, പരശുരാമന്‍ സ്മൃതിമണ്ഡപത്തില്‍ നിന്ന് കൊണ്ടുവരുന്ന പതാക സ്വാഗതസംഘം ട്രഷറര്‍ എം ആര്‍ നാരായണന്‍ ഏറ്റുവാങ്ങി. കെ ഇ ഹനീഫ പതാക ഉയര്‍ത്തിയതോടെ നാലു ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനത്തിന് തുടക്കമായി.
തുടര്‍ന്ന് നടന്ന സാംസ്‌കാരിക സമ്മേളനം പി എ വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. ജോസ് ബേബി അധ്യക്ഷതയും വഹിച്ചു. ഇയ്യങ്കോട് ശ്രീധരന്‍, വിജയന്‍ കുനിശ്ശേരി, കെ പി സുരേഷ്‌രാജ്, വി ചാമുണ്ണി എന്നിവര്‍ സംസാരിച്ചു. ഇന്ന് ് നെന്മാറയില്‍ രണ്ട് കേന്ദ്രങ്ങളില്‍നിന്ന് പ്രകടനം വൈകിട്ട് അഞ്ചിന് സി കെ ചന്ദ്രപ്പന്‍ നഗറില്‍ എത്തിച്ചേരും.
തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. നാളെയും മറ്റന്നാളും പ്രതിനിധി സമ്മേളനം (ലക്ഷ്മി തീയ്യേറ്റര്‍) നടക്കും. ജില്ലയിലെ 13 മണ്ഡലം കമ്മിറ്റികളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 286 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുക.
പ്രതിനിധി സമ്മേളനം സി പി ഐ കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മയില്‍ ഉദ്ഘാടനം ചെയ്യും.

Latest