Connect with us

Malappuram

സി പി ഐ ജില്ലാ സമ്മേളനത്തിന് നാളെ തുടക്കം

Published

|

Last Updated

മലപ്പുറം: സി പി ഐ ജില്ലാ സമ്മേളനം നാളെ മുതല്‍ ഫെബ്രുവരി മൂന്ന് വരെ തിരൂരില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പതാക- ബാനര്‍- കൊടിമര ജാഥകള്‍ നാളെ സംഗമിക്കും.
പൊതു സമ്മേളന വേദിയായ കെ ദാമോധരന്‍ നഗറില്‍ ഉയര്‍ത്താനുള്ള പതാക കൊളാടി സ്മൃതി മണ്ഡപത്തില്‍ നിന്ന് എം അബൂബക്കറിന്റെ നേതൃത്വത്തിലും പ്രതിനിധി സമ്മേളന വേദിയായ വി ഉണ്ണികൃഷ്ണന്‍ നഗറില്‍ ഉയര്‍ത്താനുളള പതാക കെ കോയക്കുഞ്ഞി നഹയുടെ വസതിയില്‍ നിന്ന് പി മൈമൂനയും കൊണ്ടുവരും.
വി ഉണ്ണികൃഷ്ണന്‍ സ്മൃതി മണ്ഡപത്തില്‍ നിന്ന് കെ ബാബുരാജിന്റെ നേതൃത്വത്തില്‍ കൊടിമര ജാഥയും പി ശ്രീധരന്‍ മാസ്റ്ററുടെ സ്മൃതി മണ്ഡപത്തില്‍ നിന്ന് പി സുബ്രഹ്മണ്യന്റെ നേതൃത്വത്തില്‍ കൊണ്ടുവരുന്ന ബാനര്‍ ജാഥയും തിരൂര്‍ ബസ് സ്റ്റാന്റ് പരിസരത്ത് അഞ്ചു മണിക്ക് സംഗമിച്ച് സ്റ്റേഡിയം ഗ്രൗണ്ടില്‍ എത്തിചേരും. ഫെബ്രുവരി ഒന്നിന് വൈകീട്ട് അഞ്ചുമണിക്ക് പൊതു സമ്മേളനം ആരംഭിക്കും. പൊതു സമ്മേളനം സ്‌റ്റേഡിയം ഗ്രൗണ്ടില്‍ സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും പ്രതിനിധി സമ്മേളനം രണ്ടിന് ട്രസ്റ്റ് പ്ലാസ ഓഡിറ്റോറിയത്തില്‍ സി പി ഐ ദേശീയ നിര്‍വാഹക സമിതി അംഗം കാനം രാജേന്ദ്രനും ഉദ്ഘാടനം ചെയ്യും.
സി എന്‍ ചന്ദ്രന്‍, ടി പുരുഷോത്തമന്‍, ഇ ചന്ദ്രശേഖരന്‍ എം എല്‍ എ, വി എസ് സുനില്‍കുമാര്‍ എം എല്‍ എ പങ്കെടുക്കും. വൈകീട്ട് അഞ്ചിന് ടൗണ്‍ഹാള്‍ പരിസരത്ത് നടക്കുന്ന സാംസ്‌കാരിക സമ്മേളനം കവി പി കെ ഗോപി ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി മൂന്നിന് വൈകീട്ട് നാല് മണിക്ക് പുതിയ ജില്ലാ കമ്മിറ്റിയെയും സെക്രട്ടറിയെയും തിരഞ്ഞെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി പി പി സുനീര്‍, സംസ്ഥാന കൗണ്‍സില്‍ അംഗം ടി കെ സുന്ദരന്‍ മാസ്റ്റര്‍, സ്വാഗത സംഘം ചെയര്‍മാന്‍ പി കെ കൃഷ്ണദാസ്, ജനറല്‍ കണ്‍വീനര്‍ പി കുഞ്ഞിമൂസ, ട്രഷറര്‍ അഡ്വ. കെ ഹംസ എന്നിവര്‍ പങ്കെടുത്തു.

Latest