Connect with us

Kozhikode

മെഡി. കോളജിലെ ഡോക്ടര്‍ തസ്തികകള്‍ വെട്ടിക്കുറക്കുന്നെന്ന് സി പി എം

Published

|

Last Updated

കോഴിക്കോട്: മെഡിക്കല്‍ കോളജിലെ തസ്തികകള്‍ വെട്ടിക്കുറച്ച് 12 ഡോക്ടര്‍മാരെ മറ്റിടങ്ങളിലേക്ക് മാറ്റാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറിയില്ലെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സി പി എം.
ശിശുരോഗ വിഭാഗം, ഗൈനക്കോളജി, ചെസ്റ്റ് ഡിസീസ്, ത്വക്ക്‌രോഗ വിഭാഗം, അനസ്‌തേഷ്യ, സൈക്ക്യാട്രിക്, ഫോറന്‍സിക്, കമ്മ്യൂണിറ്റി മെഡിസിന്‍, മൈക്രോ ബയോളജി എന്നീ പ്രധാനപ്പെട്ട വിഭാഗങ്ങളിലെ പ്രൊഫസര്‍മാരും അസോസിയേറ്റ് പ്രൊഫസര്‍മാരും അസിസ്റ്റന്റ് പ്രൊഫസര്‍മാരുമായ 12 ഡോക്ടര്‍മാരുടെ തസ്തികയാണ് സര്‍ക്കാര്‍ ഇല്ലാതാകുന്നത്. ഇവരെ മഞ്ചേരി, ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റാനാണ് ഉത്തരവിട്ടിരിക്കുന്നത്. നേരത്തെ മഞ്ചേരിയിലേക്ക് ഏതാനും ഡോക്ടര്‍മാരെ മാറ്റിയതിന്റെ ബുദ്ധിമുട്ട് ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ലെന്നും സി പി എം ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി.

Latest