Connect with us

Ongoing News

സെക്യൂരിറ്റി ജീവനക്കാരനെ ആഡംബര കാര്‍ കയറ്റിക്കൊല്ലാന്‍ ശ്രമം: കിംഗ് ബീഡി ഉടമ അറസ്റ്റില്‍

Published

|

Last Updated

തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരനെ ആഡംബര കാര്‍ കയറ്റി കൊല്ലാന്‍ ശ്രമം. ഗുരുതരമായി പരുക്കേറ്റ സെക്യൂരിറ്റി ജീവനക്കാരനെ തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിക്കാണ് സംഭവം. കണ്ടശ്ശാംകടവ് കാരമുക്ക് കാട്ടുങ്ങല്‍ വീട്ടില്‍ വാസുദേവന്റെ മകന്‍ ചന്ദ്രബോസ് (47) ആണ് ഗുരുതരമായി പരിക്കേറ്റ നിലയില്‍ ചികിത്സയിലുള്ളത്. സംഭവത്തില്‍ കിംഗ് ബീഡിയുടെ ഉടമസ്ഥനും ബിസിനസ്സുകാരനുമായ പുഴക്കല്‍ ശോഭ സിറ്റിയില്‍ അടക്കപറമ്പില്‍ വീട്ടില്‍ അബ്ദുല്‍ഖാദറിന്റെ മകന്‍ മുഹമ്മദ് നിസാ(38)മിനെ അറസ്റ്റ് ചെയ്തു.
പുലര്‍ച്ചെ മൂന്ന് മണിക്ക് മദ്യപിച്ച് ലക്കുകെട്ട മുഹമ്മദ്‌നിസാം ഏഴ് കോടി വിലയുള്ള ആഢംബര കാറുമായി ചീറിപ്പാഞ്ഞുവരികയും ശോഭസിറ്റിയുടെ മുന്നിലുള്ള പൂചെടികള്‍ കാര്‍ കയറ്റി നശിപ്പിക്കുകയും ചെയ്തു.
എന്നാല്‍ മദ്യപിച്ച് വന്ന ഇയാളെ സെക്യൂരിറ്റിക്കാര്‍ തടയുകയായിരുന്നു. ശോഭസിറ്റിയില്‍ താമസിക്കുന്ന ആളാണെന്ന് തിരിച്ചറിയാത്തത് മൂലം സെക്യൂരിറ്റിക്കാര്‍ ഇയാളോട് ഐഡന്റിറ്റി കാര്‍ഡ് ആവശ്യപ്പെട്ടു. ഐഡന്റിറ്റി കാര്‍ഡ് കാണിക്കാതെ മുഹമ്മദ് നിസാം ഇവരോട് തട്ടിക്കയറുകയും ആക്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് സെക്യൂരിറ്റിക്കാരുടെ മുറിയില്‍ കയറിയ ഇയാള്‍ അക്രമം തുടര്‍ന്നു. ഇതിനിടെ ജീവനും കൊണ്ടോടിയ ചന്ദ്രബോസിന്റെ പിന്നാലെ കാറെടുത്ത് പാഞ്ഞുവരികയും മരണഭയത്തില്‍ ചന്ദ്രബോസ് സമീപത്തെ ഫൗണ്ട് അക്വേറിയത്തിന്റെ മുകളിലേക്ക് ചാടിക്കയറുകയായിരുന്നു. പിന്നാലെവന്ന കാറും ഫൗണ്ടിലേക്ക് പാഞ്ഞുകയറ്റി ചന്ദ്രബോസിനെ ഇടിച്ച് തെറിപ്പിച്ചു.
താഴെ വീണ ചന്ദ്രബോസിനെ ഇയാള്‍ തന്നെ കാറില്‍ കയറ്റിയിടുകയും തിരികെ ഫഌറ്റിലേക്ക് പോവുകയും ഫഌറ്റിന് താഴെയുള്ള കാര്‍പോര്‍ച്ചില്‍ വെച്ച് ചന്ദ്രബോസിനെ കാറില്‍ നി
നിലവിളികേട്ട് മറ്റ് സെക്യൂരിറ്റികാരും ഫഌറ്റില്‍ താമസിക്കുന്ന മറ്റുള്ളവരും എത്തിയാണ് ഇയാളെ രക്ഷിച്ചത്. ഹൈവേ പോലീസ് ചന്ദ്രബോസിനെ അമല ആശുപത്രിയില്‍ പ്രവേശിച്ചു. ഗുരുതരമായ ക്ഷതം ഏറ്റതുമൂലം രാവിലെ ആറുമണിയോടെ ചന്ദ്രബോസിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. ഇയാളുടെ നില അതീവഗുരുതരമായി തുടരുകയാണ്. പരിക്കേറ്റ സെക്യൂരിറ്റി ഓഫീസര്‍ അയ്യന്തോള്‍ സ്വദേശി അരുണ്‍ (31) നെ തൃശൂര്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കേരളത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ആഡംബര കാറുള്ള ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. പ്രായപൂര്‍ത്തിയാകാത്ത സ്വന്തം മകന് കാറോടിക്കാന്‍ നല്‍കിയത് ഏറെ വിവാദമാകുകയും ഇതിന്റെ പേരില്‍ ഇയാള്‍ക്കെതിരെ കേസ് നിലനില്‍ക്കുന്നുമുണ്ട്. തൃശൂര്‍ ഈസ്റ്റ് വനിത എസ് ഐ ആയിരുന്ന ദേവിയെ കാറിലിട്ട് പൂട്ടിയ സംഭവം ഏറെ വിവാദമായിരുന്നു.

Latest