Connect with us

Kottayam

ചന്ദ്രികക്കെതിരായ അപകീര്‍ത്തികേസ് എന്‍ എസ് എസ് പിന്‍വലിച്ചു

Published

|

Last Updated

ചങ്ങനാശ്ശേരി: ചന്ദ്രിക ദിനപത്രത്തിനെതിരെ എന്‍ എസ് എസ് ഫയല്‍ ചെയ്ത അപകീര്‍ത്തി കേസ് പരസ്പരധാരണയോടെ പിന്‍വലിച്ചു. 2013 ജൂണ്‍ രണ്ടില്‍ ചന്ദ്രിക ദിനപത്രത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ “പ്രതിഛായ” എന്ന കോളത്തില്‍ “പുതിയ പടനായര്‍” എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച വിവാദലേഖനത്തിനെതിരെയാണ് എന്‍ എസ് എസ് കേസ് ഫയല്‍ ചെയ്തിരുന്നത്.
സമുദായാചാര്യന്‍ മന്നത്തു പത്മനാഭനും, പിന്നീടുള്ള നേതാക്കള്‍ക്കും, നായര്‍സമുദായത്തിനും, എന്‍ എസ് എസിന്റെ ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറിക്കും എതിരെയുള്ള അപകീര്‍ത്തികരമായ പരാമര്‍ശങ്ങളായിരുന്നു ലേഖനത്തില്‍.
ചന്ദ്രിക ദിനപത്രത്തിനുവേണ്ടി പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ പി കെ കെ ബാവയും ചീഫ് എഡിറ്റര്‍ ടി പി ചെറൂപ്പയും ബുധനാഴ്ച എന്‍ എസ് എസ് ആസ്ഥാനത്തെത്തി അഭിഭാഷകരായ പി എസ് ശ്രീധരന്‍പിള്ള, പി രവീന്ദ്രനാഥ് എന്നിവരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തുകയും വിവാദപരമായ ലേഖനത്തിലെ കാര്യങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതും ശരിയല്ലാത്തതുമാണെന്ന് അവര്‍ക്ക് ബോധ്യപ്പെട്ട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ചത്തെ ചന്ദ്രിക ദിനപത്രത്തില്‍ ഒന്നാം പേജില്‍ “എന്‍ എസ് എസിനും ജനറല്‍ സെക്രട്ടറിക്കും എതിരായ പരാമര്‍ശങ്ങള്‍ പിന്‍വലിക്കുന്നു” എന്ന തലക്കെട്ടോടു കൂടി, വിവാദലേഖനം പ്രസിദ്ധീകരിച്ചതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചു.

Latest