Connect with us

Kerala

ഇന്ത്യയുടെ ഒളിമ്പിക്‌സിന് നാളെ കൊടിയേറും

Published

|

Last Updated

തിരുവനന്തപുരം: ഇന്ത്യയുടെ ഒളിമ്പിക്‌സിന് നാളെ കൊടിയേറും. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നാളെ വൈകിട്ട് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ഗെയിംസ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്നുള്ള 14 നാളുകള്‍ കേരളം അക്ഷരാര്‍ത്ഥത്തില്‍ കായികമാമാങ്കത്തിന്റെ ഉത്സവപ്രതീതിയിലാകും. 28 വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തിലേക്ക് വിരുന്നെത്തുന്ന ദേശീയ ഗെയിംസിന്റെ മുപ്പത്തഞ്ചാമത് എഡിഷനാണിത്. 391 പുരുഷന്‍മാരും 353 വനിതകളും അടക്കം 744 താരങ്ങള്‍ ഉള്‍പ്പെടുന്ന കേരളാ ടീമിനെ ഒളിംപ്യന്‍ പ്രീജ ശ്രീധരനാണ് നയിക്കുന്നത്. കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ഏഴു ജില്ലകളിലെ 29 വേദികളില്‍ 32 മത്സരയിനങ്ങളാണ് നാഷണല്‍ഗെയിംസില്‍ അരങ്ങേറുന്നത്. ദേശീയ ഗെയിംസ് ഹോക്കി മത്സരങ്ങള്‍ നടക്കുന്ന കൊല്ലത്തെ സ്റ്റേഡിയം ഇന്നലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. ഗെയിംസ് വില്ലേജ് നാളെ താരങ്ങള്‍ക്കായി തുറന്നു നല്‍കും.

തിരുവനന്തപുരം ഒഴികെയുള്ള മറ്റുജില്ലകളില്‍ ത്രീസ്റ്റാര്‍ഹോട്ടലുകള്‍ കേന്ദ്രീകരിച്ചാണ് താരങ്ങള്‍ക്കും ഒഫീഷ്യലുകള്‍ക്കുമുള്ള താമസ സൗകര്യമൊരുക്കിയിരിക്കുന്നത്. ഗെയിംസിലെ പകുതിയിലധികം മത്സരങ്ങള്‍ക്ക് വേദിയാകുന്ന തിരുവനന്തപുരത്തേക്ക് എത്തുന്ന താരങ്ങള്‍ക്ക് ത്രീസ്റ്റാര്‍ സൗകര്യങ്ങളോടുകൂടി തന്നെ മേനംകുളത്തെ ഗെയിംസ്‌വില്ലേജില്‍ താമസസൗകര്യം തയ്യാറായിട്ടുണ്ട്. ഗെയിംസ് വില്ലേജ് തുറക്കുന്നതു വരെ താരങ്ങള്‍ക്ക് ത്രീസ്റ്റാര്‍ ഹോട്ടലുകളില്‍ താത്ക്കാലിക താമസ സൗകര്യമൊരുക്കിയിട്ടുണ്ട്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് മത്സരങ്ങളില്‍ മാറ്റുരയ്ക്കാനുള്ള താരങ്ങള്‍ക്ക് ഗെയിംസിന് വേദിയാകുന്ന ഏഴു ജില്ലകളിലെയും ജില്ലാസംഘാടക സമിതികളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ വിപുലമായ സ്വീകരണമാണ് നല്‍കുന്നത്. മണിപ്പൂര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ജമ്മു കാശ്മീര്‍, നാഗാലാന്റ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്,ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള സംഘങ്ങളാണ് ഇന്നലെ എത്തിച്ചേര്‍ന്നത്.
പുരുഷ ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള 20 അംഗ കേരള ടീം കോഴിക്കോട് എത്തിച്ചേര്‍ന്നു. ഹോക്കിമത്സരങ്ങളില്‍കേരളത്തെ പ്രതിനിധീകരിക്കുന്ന പുരുഷ-വനിതാടീമുകള്‍ കൊല്ലത്ത്എത്തിച്ചേര്‍ന്നിട്ടുണ്ട്. 18 പേര്‍വീതമാണ് പുരുഷ-വനിതാവിഭാഗങ്ങളിലായി എത്തിച്ചേര്‍ന്നത്. ഹോക്കി മത്സരങ്ങള്‍ക്കുള്ള ജാര്‍ഖണ്ഡില്‍ നിന്നുള്ള ടീമുകള്‍ ഇന്നലെ എത്തിച്ചേര്‍ന്നു.
റെസ്ലിംഗ്, ബാസ്‌ക്കറ്റ്‌ബോള്‍മത്സരങ്ങള്‍ക്കുള്ള മധ്യപ്രദേശ്, മണിപ്പൂര്‍, ജമ്മു കാശ്മീര്‍, നാഗാലാന്റ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്,ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, ആന്ധ്രാപ്രദേശ്ടീമുകളും കണ്ണൂരില്‍ ഇന്നലെ വിവിധ ഘട്ടങ്ങളിലായിഎത്തിച്ചേര്‍ന്നു. ബീച്ച്‌വോളിബോള്‍, വോളിബോള്‍, ഫുട്‌ബോള്‍, മത്സരങ്ങള്‍ക്കുള്ള പശ്ചിമബംഗാള്‍, തമിഴ്‌നാട്, ഛത്തീസ്ഗഡ്, ബീഹാര്‍, തെലുങ്കാന, ഉത്തരാഖണ്ഡ്ടീമുകള്‍ കോഴിക്കോട്‌റെയില്‍വേസ്റ്റേഷനില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ട്രാപ്പ് ആന്റ്‌സ്‌കീറ്റ്, വനിതാ ഫുട്‌ബോള്‍, വെയ്റ്റ്‌ലിഫ്റ്റിംഗ്, ജൂഡോ, ബോക്‌സിംഗ്മത്സരങ്ങളില്‍മാറ്റുരയ്ക്കു പശ്ചിമ ബംഗാള്‍, ഹരിയാന, കര്‍ണ്ണാടക, മണിപ്പൂര്‍, ഒഡീഷ, ഡല്‍ഹി, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് ടീമുകള്‍ തൃശ്ശൂരില്‍ കഴിഞ്ഞ ദിവസം എത്തിച്ചേര്‍ന്നു.
യോട്ടിംഗ,് ലോബോള്‍, ഫെന്‍സിംഗ്, ബാഡ്മിന്റണ്‍, ടേബിള്‍ടെന്നീസ്, ആര്‍ച്ചറി മത്സരങ്ങള്‍ക്കുള്ള തമിഴ്‌നാട്, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ആസാം, മേഘാലയ, മണിപ്പൂര്‍, ബീഹാര്‍, ഒഡീഷആസം ടീമുകള്‍ എറണാകുളം റെയില്‍വേസ്റ്റേഷനില്‍ എത്തിച്ചേര്‍ന്നു.
ആലപ്പുഴയില്‍ ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ ഒഡീഷയില്‍ നിന്ന് 18 പേരടങ്ങുന്ന റോവിംഗ ്ടീമും രാത്രി ഒന്‍പത് മണിക്ക് 19 പേരടങ്ങുന്ന സ്‌പോര്‍ട്‌സ് കണ്‍ട്രോള്‍ ബോര്‍ഡ് സര്‍വ്വീസസ് ടീമും എത്തിച്ചേര്‍ന്നു. കൂടാതെ ഛത്തീസ്ഗഡില്‍ നിന്നുള്ള താരങ്ങളും മധ്യ പ്രദേശില്‍ നിന്നുള്ള 24 അംഗസംഘങ്ങളും എത്തി. കൂടാതെ തെറോയിംഗ്, കനോയിംഗ്, കയാക്കിംഗ് മത്സരങ്ങളില്‍ മാറ്റുരയ്ക്കുന്ന ബീഹാര്‍, ജാര്‍ഖണ്ഡ്, ഒഡീഷ, സര്‍വ്വീസസ്, മധ്യപ്രദേശ്ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ടീമുകളും ഒഫീഷ്യലുകളുംആലപ്പുഴയില്‍ എത്തിച്ചേര്‍ന്നു.
ഹോക്കിമത്സരങ്ങള്‍ക്കായുള്ള സര്‍വ്വീസസ്, കര്‍ണ്ണാടക, കേരള, തമിഴ്‌നാട്, ഹരിയാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, ആസാം, ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, ഹരിയാന, പഞ്ചാബ്, യു പി, ഉത്തരാഖണ്ഡ്, ഗുജറാത്ത്, കര്‍ണ്ണാടക തുടങ്ങിയസംസ്ഥാനങ്ങളില്‍ല നിുള്ളടീമുകള്‍ ഇന്നലെ കൊല്ലത്ത് എത്തിച്ചേര്‍ന്നു.
പകുതിയിലധികം മത്സരങ്ങള്‍ക്കും വേദിയാകുന്ന തിരുവനന്തപുരത്തേക്ക് താരങ്ങളുടെയും ടീം ഒഫീഷ്യലുകളുടെയും വന്‍നിരയാണ് കഴിഞ്ഞ ദിവസം എത്തിച്ചേര്‍ന്നത്. അത്‌ലറ്റിക്‌സ്, അക്വാട്ടിക്‌സ്, ടെന്നീസ്, സ്‌ക്വാഷ്, ജിംനാസ്റ്റിക്‌സ്, ഹാന്‍ഡ്‌ബോള്‍, നെറ്റ്‌ബോള്‍, തായ്‌ക്വോന്‍ഡോ, കബഡി, ഖോ-ഖോ, സൈക്ലിംഗ്, വുഷു, ബീച്ച് ഹാന്‍ഡ് ബോള്‍, ഷൂട്ടിംഗ്, ട്രയാത്തലണ്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്ന ആന്ധ്രാപ്രദേശ്, ആസാം, ബീഹാര്‍, ഛത്തീസ്ഗഡ്, ഡല്‍ഹി, ഗുജറാത്ത്, മഹാരാഷ്ട്ര, ജമ്മുകാഷ്മീര്‍, ഗോവ, കര്‍ണ്ണാടക, മണിപ്പൂര്‍, മധ്യപ്രദേശ് , മിസ്സോറം, നാഗാലാന്റ്, ഒഡീഷ, പഞ്ചാബ്, സര്‍വ്വീസസ്, ത്രിപുര, ഉത്തര്‍ പ്രദേശ്, പശ്ചിമബംഗാള്‍ ടീമുകളും തലസ്ഥാന നഗരിയിലെത്തിച്ചേര്‍ന്നു.

Latest