Connect with us

Ongoing News

ഉപതിരഞ്ഞെടുപ്പ്: യു ഡി എഫിന് മേല്‍ക്കൈ

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 10 വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫിന് വന്‍വിജയം. പത്തില്‍ ആറ് സീറ്റുകള്‍ യു ഡി എഫ് നേടിയപ്പോള്‍ എല്‍ ഡി എഫ് മൂന്നിടത്ത് ജയിച്ചു. ഒരിടത്ത് സ്വതന്ത്രനും വിജയിച്ചു. യു ഡി എഫില്‍ നാല് സീറ്റുകള്‍ കോണ്‍ഗ്രസിനും രണ്ട് സീറ്റുകള്‍ മുസ്‌ലിംലീഗിനുമാണ്.
യു ഡി എഫ് വിജയിച്ച വാര്‍ഡുകള്‍(ബ്രാക്കറ്റില്‍ ഭൂരിപക്ഷം)- കാസര്‍കോട് അജാനൂര്‍ ഗ്രാമപഞ്ചായത്ത്, മഡിയന്‍- എം എം അബ്ദുര്‍റഹിമാന്‍ (മുസ്‌ലിംലീഗ്-424), ചിത്താരി വാര്‍ഡ്- ബി രാമകൃഷ്ണന്‍ (മുസ്‌ലിംലീഗ്- 714), പത്തനംതിട്ട വള്ളിക്കോട് ഗ്രാമപഞ്ചായത്ത് കിടങ്ങോത്ത് വാര്‍ഡ് – ലിസി ജോണ്‍സണ്‍ (കോണ്‍.-129), ഇടുക്കി പെരുവന്താനം ഗ്രാമപഞ്ചായത്ത്, മൂഴിക്കല്‍ വാര്‍ഡ്- അയ്യപ്പന്‍ (കോണ്‍.-91), മലപ്പുറം ബ്ലോക്ക് പഞ്ചായത്ത്, പുത്തൂര്‍- ശ്യാമള വേലായുധന്‍ (കോണ്‍.- 354), കണ്ണൂര്‍ മുഴക്കുന്ന് ഗ്രാമപഞ്ചായത്ത്. നല്ലൂര്‍- രാമകൃഷ്ണന്‍ കാവുംചാലില്‍ (കോണ്‍.- 143). എല്‍ ഡി എഫ് ജയിച്ച വാര്‍ഡുകള്‍- ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് കാമാക്ഷി വാര്‍ഡ്- ഷേര്‍ളി ജോസഫ് (സി പി എം- 794), എറണാകുളം രായമംഗലം ഗ്രാമപഞ്ചായത്ത്, കീഴില്ലം വെസ്റ്റ് – ജ്യോതിഷ്‌കുമാര്‍( സി പി എം- 176), കോട്ടയം ചങ്ങനാശേരി മുനിസിപ്പാലിറ്റി -പെരുന്ന അമ്പലം – സൂര്യാനായര്‍ (സി പി എം സ്വത.- 89). പാലക്കാട് അനങ്ങനടി ഗ്രാമപഞ്ചായത്തിലെ പത്തംകുളം വാര്‍ഡില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായ ഒ സെയ്തലവി 156 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു.

Latest