Connect with us

Kozhikode

എസ് എസ് എഫ് എക്‌സലന്‍സി ടെസ്റ്റ് ഫെബ്രുവരി ഒന്നിന്‌

Published

|

Last Updated

കോഴിക്കോട്: എസ് എസ് എല്‍ സി വിദ്യാര്‍ഥികള്‍ക്കായി എസ് എസ് എഫ് സംഘടിപ്പിക്കുന്ന മാതൃകാ പരീക്ഷ “എക്‌സലന്‍സി ടെസ്റ്റി”നുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍. ഇംഗ്ലീഷ്, ഗണിതം, സോഷ്യല്‍ സയന്‍സ് വിഷയങ്ങളിലാണ് ടെസ്റ്റ് നടക്കുന്നത്. സംസ്ഥാനത്ത് 690 കേന്ദ്രങ്ങളിലായി 73600 വിദ്യാര്‍ത്ഥികള്‍ ഇത്തവണ പരീക്ഷയെഴുതും.
പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ആനക്കര കുടല്ലൂര്‍ ഗവ.ഹൈസ്‌കൂളില്‍ കേരള ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എം വീരാന്‍കുട്ടി നിര്‍വ്വഹിക്കും. കാസര്‍കോട് മുഹിമ്മാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, കണ്ണൂര്‍ ആറളം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സണ്ണി ജോസഫ് എം എല്‍ എ, വയനാട് അമ്പലവയല്‍ ഗവ.ഹൈസ്‌കൂളില്‍ ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, കോഴിക്കോട് പൂനൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഡോ.അബ്ദുസലാം, മലപ്പുറം അരീക്കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇ ടി മുഹമ്മദ് ബശീര്‍ എം പി, തൃശൂര്‍ സി ടി സാഹിബ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ടി എം പ്രതാപന്‍ എം എല്‍ എ, എറണാകുളം കലൂര്‍ ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ കലക്ടര്‍ രാജമാണിക്യം ഐ എ എസ്, ആലപ്പുഴ ചത്തിയറ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആര്‍ രാജേഷ് എം എല്‍ എ , കോട്ടയം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കെ അജിത്ത് എം എല്‍ എ, പത്തനംതിട്ട കണ്ണശ്ശ സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മാത്യു ടി തോമസ് എം എല്‍ എ, കൊല്ലം അഞ്ചലമൂട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഡോ.ബിജു, തിരുവനന്തപുരം ബീമാപള്ളി ഗവ.യു പി സ്‌കൂളില്‍ ഡി വൈ എസ്പി ശ്രീകുമാര്‍ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിക്കും.

 

Latest