Connect with us

Kottayam

'ഇന്ത്യാ റബ്ബര്‍ മീറ്റ്' കൊച്ചിയില്‍

Published

|

Last Updated

കോട്ടയം: റബ്ബര്‍ ബോര്‍ഡും റബ്ബര്‍ മേഖലയിലെ പ്രമുഖ സംഘടനകളും സംയുക്തമായി സംഘടിപ്പിക്കുന്ന “ഇന്‍ഡ്യാ റബ്ബര്‍ മീറ്റ്” 2015 മാര്‍ച്ച് നാലിന് കൊച്ചി ലേ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പു മന്ത്രി നിര്‍മല സീതാരാമന്‍ ഉദ്ഘാടനം ചെയ്യും. രണ്ട് ദിവസത്തെ സമ്മേളന പരിപാടികള്‍ മാര്‍ച്ച് നാല്, അഞ്ച് തീയതികളില്‍ നടക്കും. റബ്ബര്‍മേഖലയെ പ്രതിനിധാനം ചെയ്യുന്ന എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെ വര്‍ഷംതോറും നടത്താന്‍ തീരുമാനിച്ചിട്ടുള്ളതില്‍ രണ്ടാമത്തെ സമ്മേളനമാണിത്. “പരിമിതവിഭവങ്ങള്‍-അനന്തസാധ്യതകള്‍” എന്നതായിരിക്കും ഐ ആര്‍ എം 2015-ന്റെ വിഷയം. “സുസ്ഥിര റബ്ബര്‍” എന്ന ലക്ഷ്യത്തിനൊപ്പം പാരിസ്ഥിതിക പ്രാധാന്യവും ഈ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യപ്പെടും. റബ്ബര്‍മേഖലയുമായി ബന്ധപ്പെട്ട സാമ്പത്തിക, വാണിജ്യ വിഷയങ്ങള്‍, റബ്ബറിന്റെ ഭാവി, സാങ്കേതിക വിഷയങ്ങള്‍, പുതിയ കണ്ടുപിടുത്തങ്ങള്‍ തുടങ്ങിയവയെ ആസ്പദമാക്കി രാജ്യാന്തരതലത്തില്‍ അറിയപ്പെടുന്ന വിദഗ്ധര്‍ സംസാരിക്കും.

Latest