Connect with us

Kottayam

ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിക്കാനുള്ള നീക്കം ഗൗരവതരം: കെ സി ജോസഫ്

Published

|

Last Updated

കോട്ടയം: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഘാതകനായ ഗോഡ്‌സെയപ്പോലും മഹാനായി കാണാനും പ്രതിമ സ്ഥാപിക്കാനുമുളള ഗൗരവതരമായ നീക്കങ്ങളാണ് ദേശീയ രാഷ്്ട്രീയ രംഗത്ത് ഉണ്ടാകുന്നതെന്ന് മന്ത്രി കെ സി ജോസഫ്. കേരള വനിതാ കമ്മീഷനും കോട്ടയം പ്രസ്‌ക്ലബും സംയുക്തമായി സംഘടിപ്പിച്ച മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സെറ്റിലൂടെ വന്ന പരസ്യത്തില്‍ ഭരണഘടനയുടെ ആമുഖത്തിലുളള സോഷ്യലിസ്റ്റ്, സെക്യുലര്‍ പദങ്ങള്‍ ഒഴിവാക്കി വന്നത് അപകടത്തിന്റെ സൂചനയാണ്. ഇത്തരത്തിലുളള പിശക് വന്നത്് തെറ്റുപറ്റിയന്നൊയിരുന്നു മനസിലാക്കിയിരുന്നത്. എന്നാല്‍ അതിന് ശേഷം ചില കേന്ദ്രമന്ത്രിമാരുടെ നിലപാട് വെളിപ്പെടുത്തുന്നത്് തെറ്റുപറ്റിയതല്ലെന്നാണ്. മറിച്ച്്് മതേതര സങ്കല്‍പ്പം ഇന്ത്യക്ക് ആവശ്യമില്ലെന്നാണ്്. ഇത്തരമൊരു ചിന്താഗതിക്ക്് വിത്തു വിതക്കുന്നത് അതീവ ഗൗരവകരമാണ്. ഇതു ടെസ്റ്റ് ഡോസാണ്. ചിലത് പ്രാവര്‍ത്തികമാക്കാന്‍ കാലം പാകമായോ എന്ന പരിശോധനയാണ്. ഇത്തരം കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെയാണ് വെളിച്ചം കാണുന്നത്. മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ നിയന്ത്രണം പാടില്ല. സര്‍ക്കാരിന്റെ വീഴ്ച്ചകളെ തുറന്നുകാട്ടാനും വിമര്‍ശിക്കാനുമുളള ഏറ്റവും വലിയ പ്രേരകശക്തി മാധ്യമങ്ങളാണ്. മാധ്യമങ്ങള്‍ക്ക്് സര്‍ക്കാര്‍ നിയമത്തിലൂടെ നിയന്ത്രണം അടിച്ചേല്‍പ്പിക്കരുതെന്നാണ് നിലപാട്. മാധ്യമങ്ങള്‍ക്കു ലക്ഷ്മണരേഖ വരയ്‌ക്കേണ്ടത് സര്‍ക്കാരുകളല്ല. അന്വേഷണാത്മക പത്രപ്രവര്‍ത്തനം ഭരണകൂടങ്ങളെ നേര്‍വഴിക്ക് നയിക്കും. ഒരു ഗവണ്‍മെന്റും തെറ്റുകള്‍ക്ക് അതീതമല്ല. പി ആര്‍ ഡി മന്ത്രി എന്ന രീതിയില്‍ മാധ്യമങ്ങളെ സംരക്ഷിക്കുകയാണ് തന്റെ ധര്‍മം. മാധ്യമങ്ങളെ കൂച്ചുവിലങ്ങടേണ്ടത് ഭരണകൂടങ്ങളല്ല. മാധ്യമസ്വാതന്ത്ര്യത്തിന്റെ ലക്ഷ്മണരേഖ വരക്കേണ്ടത് മാധ്യമങ്ങള്‍ തന്നെയാണ്. ദൃശ്യമാധ്യമങ്ങള്‍ വലിയതോതില്‍ സമൂഹത്തെ സ്വാധീനിക്കുന്നു. അനുനിമിഷ വാര്‍ത്തകള്‍ വരുന്ന സാഹചര്യത്തില്‍ അവര്‍ തന്നെ പരിശോധനകള്‍ നടത്തുകയാണ് അഭികാമ്യം- മന്ത്രി പറഞ്ഞു. വനിതാ കമ്മീഷന്‍ അംഗം ജെ പ്രമീളാ ദേവി അധ്യക്ഷത വഹിച്ചു.