Connect with us

National

പ്രവാചക കാര്‍ട്ടൂണ്‍: മുംബെെയില്‍ വനിതാ പത്രാധിപര്‍ അറസ്റ്റില്‍

Published

|

Last Updated

മുംബൈ: വിവാദ ഫ്രഞ്ച് മാഗസിന്‍ ഷാര്‍ളി എബ്‌ദോ പ്രസിദ്ധീകരിച്ച പ്രവാചക കാര്‍ട്ടൂര്‍ണ്‍ പുനഃപ്രസിദ്ധീകരിച്ച സംഭവത്തില്‍ മുംബൈയിലെ ഒരു ഉര്‍ദു ദിനപത്രത്തിന്റെ വനിതാ പത്രാധിപര്‍ അറസ്റ്റിലായി. അവധ്‌നാമ എന്ന ഉര്‍ദു പത്രത്തിന്റെ പത്രാധിപര്‍ ഷിറിന്‍ ഡാല്‍വിയെയാണ് മുംബൈ പോലീസ്റ്റ് അറസ്റ്റ് ചെയ്തത്. മതസ്പര്‍ധ വളര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ തടയുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 295 എ വകുപ്പ് അനുസരിച്ചാണ് അറസ്റ്റ്.

ഷാര്‍ളി എബ്‌ദോ വാരിക പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ പത്രം പുനപ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് നിരവധി വായനക്കാര്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു.

Latest