Connect with us

Ongoing News

അടുത്ത ട്വന്റി-20 ലോകകപ്പ് ഇന്ത്യയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: അടുത്ത വര്‍ഷത്തെ ട്വന്റി-ട്വന്റി ലോകകപ്പിന് ഇന്ത്യ ആതിഥ്യം വഹിക്കും. 2016 മാര്‍ച്ച് 11 മുതല്‍ ഏപ്രില്‍ 3 വരെയാണ് ലോകകപ്പ്. ദുബായില്‍ നടന്ന ഐസിസി യോഗത്തിലാണ് തീരുമാനം. ഈ വര്‍ഷത്തെ ഏകദിന ലോകകപ്പ് ഫൈനലില്‍ മത്സരം സമനിലയിലായാല്‍ സൂപ്പര്‍ ഓവര്‍ നടപ്പിലാക്കാനും തീരുമാനിച്ചു.
കുറഞ്ഞ ഓവര്‍ നിരക്കിനെതിരെയും മോശം പെരുമാറ്റത്തിനെതിരേയും ശക്തമായ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. ഓസ്‌ട്രേലിയന്‍ താരം ഫില്‍ ഹ്യൂസ് കളിക്കളത്തില്‍ മരിച്ച സാഹചര്യത്തില്‍ കളിക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കുന്ന മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാനും ഐസിസി തീരുമാനിച്ചു.