Connect with us

Kerala

മാള അരവിന്ദന് വിട നല്‍കി

Published

|

Last Updated

തൃശൂര്‍: അന്തരിച്ച പ്രശസ്ത നടന്‍ മാള അരവിന്ദന്റെ മൃതദേഹം സംസ്‌കരിച്ചു. രാവിലെ എട്ടരയോടെ മാള വടമ കോട്ടമുറിയലെ താനാട്ട് വീട്ടുവളപ്പിലായിരുന്നു സംസ്‌കാരം. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.
പൊലീസിന്റെ ആചാരവെടിക്ക് ശേഷം മകന്‍ കിഷോര്‍ ചിതയ്ക്ക് തീ കൊളുത്തി. നൂറ് കണക്കിന് പേര്‍ അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തി. മന്ത്രി എ പി അനില്‍കുമാര്‍, മമ്മൂട്ടി, ജയറാം, ക്യാപ്റ്റന്‍ രാജു, ഇന്നസെന്റ്, സംവിധായകന്‍ സിദ്ദീഖ് തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇന്നലെ രാവിലെയായിരുന്നു മാള അരവിന്ദന്റെ അന്ത്യം.

Latest