Connect with us

Palakkad

എസ് വൈ എസ് അറുപതാം വാര്‍ഷികം: സ്വഫ്‌വാ സംഗമം വിജയിപ്പിക്കുക: സുന്നിനേതാക്കള്‍

Published

|

Last Updated

പാലക്കാട്: സമര്‍പ്പിത യൗവനം, സാര്‍ഥക മുന്നേറ്റം പ്രമേയത്തില്‍ ഫെബ്രുവരി 27,28, മാര്‍ച്ച് 1 തീയതികളില്‍ മലപ്പുറം താജുല്‍ ഉലമ നഗറില്‍ നടക്കുന്ന എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായിസംസ്ഥാന സന്നദ്ധ സേനാഗങ്ങള്‍( സ്വഫ്‌വാ) പങ്കെടുക്കുന്ന 31ന് നടക്കുന്ന എസ് വൈ എസ് സംസ്ഥാന യൂത്ത് പരേഡ് .വിജയിപ്പിക്കാന്‍ എല്ലാ സുന്നി പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്ന് സുന്നി സംഘടനനേതാക്കള്‍ സംയുക്തപ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി കാസര്‍കോട് മുതല്‍ തൃശൂര്‍ ജില്ലകളിലെ സ്വഫ് വാ അംഗങ്ങള്‍ പങ്കെടുക്കുന്ന വടക്കന്‍മേഖല സ്വഫ് വാ സംഗമം വിജയപ്രദമാക്കി നെല്ലറയില്‍ ചരിത്രസംഭവമാക്കണമെന്നും ഇനിയുള്ള ഓരോ ദിനങ്ങളും ഇതിനുള്ള പ്രവര്‍ത്തനത്തിന് മുഴുകണമെന്നും നേതാക്കള്‍ ആവശ്യപ്പട്ടു.
സുന്നി നേതാക്കളായ എന്‍ അലി മുസ് ലിയാര്‍ കുമരംപുത്തൂര്‍, കൊമ്പം കെ പി മുഹമ്മദ് മുസ് ലിയാര്‍, മാരായമംഗലം അബ്ദുറഹ് മാന്‍ ഫൈസി, എന്‍ കെ സിറാജുദ്ദീന്‍ ഫൈസി, എം വി സിദ്ദീഖ് സഖാഫി, യു എ മുബാറക് സഖാഫി, ഉമര്‍ മദനി വിളയൂര്‍, കബീര്‍ വെണ്ണക്കര, പി പി മുഹമ്മദ് കുട്ടി മാസ്റ്റര്‍ , യൂസഫ് സഖാഫി വിളയൂര്‍, സൈതലവി പൂതക്കാട് എന്നിവരാണ് സംയുക്ത പത്രക്കുറിപ്പില്‍ അറിയിച്ചത്.

ഗ്രാമസഞ്ചാരം നടത്തി
കൊപ്പം:മലപ്പുറം താജുല്‍ ഉലമനഗറില്‍ നടക്കുന്ന എസ് വൈ എസ് അറുപതാം വാര്‍ഷികസമ്മേളനത്തിന്റെ ഭാഗമായി എസ് വൈ എസ് കുലക്കല്ലൂര്‍ സര്‍ക്കിള്‍ സ്വഫ് വാ അംഗങ്ങള്‍ ഗ്രാമസഞ്ചാരം നടത്തി.
നാട്യമംഗലം ഇട്ടക്കടവ് പാലത്തില്‍ നിന്നാരംഭിച്ച സഞ്ചാരം മുളയങ്കാവില്‍ സമാപിച്ചു. മൊയ്തീന്‍കുട്ടി അല്‍ഹസനി ഉദ്ഘാടനം ചെയ്തു. സ്വഫ് വ ചീഫ് ശരീഫ് സഖാഫി മാപ്പാട്ടുകര നേതൃത്വം നല്‍കി.
നാട്യമംഗലം , ചുണ്ടമ്പറ്റ, പ്രഭാപുരം, തത്തനംരപുള്ളി, മാപ്പാട്ടുകര, വണ്ടുംതറ, വലിയപറമ്പ് എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം മുളയാങ്കാവില്‍ സമാപിച്ചു. സമാപന സംഗമം പി ഉമര്‍ അല്‍ഹസനി ഉദ്ഘാടനം ചെയ്തു.
സി അലിയാര്‍ അഹ്‌സനി അധ്യക്ഷത വഹിച്ചു. നൗഷാദ് സഖാഫി, അബൂഹിലാല്‍, ഉബൈദ് ഫാളിലി, കുഞ്ഞിമുഹമ്മദ് അസ് ലമി. ഇസ്മാഈല്‍ ഖുദ്‌സി, മുസത്ഫ സഖാഫി പ്രസംഗിച്ചു.

---- facebook comment plugin here -----

Latest