Connect with us

Palakkad

കപ്പൂരില്‍ വ്യാജപെര്‍മിറ്റിന്റെ മറവില്‍ മണ്ണ് കടത്ത്

Published

|

Last Updated

കൂറ്റനാട്: കപ്പൂര്‍ പഞ്ചായത്തില്‍ മണ്ണ് മാഫിയ പുതിയ തന്ത്രം പയറ്റുന്നു.
മണ്ണ് മാഫിയ സംഘങ്ങള്‍ മണ്ണെടുക്കാനുള്ള കുന്നിന്‍ പ്രദേശങ്ങളില്‍ പഞ്ചായത്തില്‍ നിന്നും വീട് നിര്‍മ്മിക്കാനെന്ന വ്യാജേന പെര്‍മിഷന്‍ തരപ്പെടുത്തി കുന്നില്‍ നിന്നും മണ്ണ്കടത്തികൊണ്ടുപോയതിന് ശേഷം വീട് വെക്കാതെ സ്ഥലം മറിച്ച് വില്‍ക്കുന്നതാണ് പുതിയ രീതി.
ഇതിനായി കൈവശം ഇല്ലാത്ത ഭൂമിയുടെ നമ്പറും ആധാരവും ഹാജരാക്കി വ്യാജമായി ബില്‍ഡിംങ് പെര്‍മിഷന്‍ സംഘടിപ്പിച്ചാണ് എന്‍ജിനിയര്‍ റോഡ്, കപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ലോറികളില്‍ ് മണ്ണ് കടത്തികൊണ്ട് പോകുന്നത്.
പൊന്നാനിയിലെ റോഡ്, തോട് നിര്‍മ്മാണത്തിന്റെ മറവിലാണ് മണ്ണെടുപ്പ് നടക്കുന്നത്. കഴിഞ്ഞ ദിവസം നാട്ടുകാര്‍ മണ്ണെടുപ്പ് തടഞ്ഞിരുന്നത് പ്രശ്‌നമായിരുന്നു.
ഇവരുടെ രേഖകള്‍ പരിശോധിച്ചാല്‍ തന്നെ വ്യാജമാണന്നിരിക്കെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നടപടി എടുക്കാന്‍ മടിക്കുകയാണന്ന് നാട്ടുകാര്‍ ആരോപിച്ചു.
മാസങ്ങള്‍ക്ക് മുന്‍മ്പ് കപ്പൂരില്‍ മണ്ണെടുപ്പ് തടഞ്ഞതിന്റെ പേരില്‍ നാട്ടുകാരെ മണ്ണ് മാഫിയ സംഘങ്ങള്‍ പോലീസില്‍ പരാതി നല്‍കി ഭീഷണിപ്പെടുത്തുകയുണ്ടായി.
ഇപ്പോള്‍ കപ്പൂര്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് റയല്‍ എസ്റ്റേറ്റ് മാഫിയ വാങ്ങി കൂട്ടിയ ഭൂമികളില്‍ വീട് നിര്‍മ്മാണത്തിന്റെ പേരില്‍ മണ്ണ് നീക്കം ചെയ്യുന്നതിന് പെര്‍മിറ്റ് മിറ്റ് ഉണ്ടാക്കിയാണ് കപ്പൂര്‍ ഉള്‍പ്പെടെയുളള പഞ്ചായത്തുകളില്‍ നിന്ന് മലപ്പുറം ജില്ലയിലേക്ക് മണ്ണ് കൊണ്ടുപോകുന്നത്.

Latest