Connect with us

Malappuram

യൂത്ത് പരേഡില്‍ ആയിരങ്ങള്‍ അണിചേരും

Published

|

Last Updated

മലപ്പുറം: എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളന പ്രചരണ ഭാഗമായി നടക്കുന്ന യൂത്ത് പരേഡില്‍ ജില്ലയില്‍ നിന്ന് ആയിരങ്ങള്‍ അണി ചേരും.
സംസ്ഥാന ഇ സി നേതൃത്വത്തില്‍ രണ്ട് കേന്ദ്രങ്ങളിലായാണ് യൂത്ത് പരേഡ് നടക്കുന്നത്. തെക്കന്‍ മേഖലാ പരേഡ് ഈമാസം 30ന് കൊല്ലത്തും വടക്കന്‍ മേഖലാ പരേജ് 31 ന് പാലക്കാടുമാണ് നടക്കുക. കാസര്‍കോഡ് മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലയില്‍ നിന്നുള്ള സ്വഫ്‌വ അംഗങ്ങളാണ് പാലക്കാട് സംഗമിക്കുന്നത്. സമ്മേളന ഭാഗമായി രൂപം നല്‍കിയ സേവന സന്നദ്ധ വിഭാഗമാണ് സ്വഫ്‌വ അംഗങ്ങള്‍. ജില്ലയിലെ 115 സര്‍ക്കിളുകളില്‍ നിന്നും 33 വീതമുള്ള സംഘമായി 3795 സ്വഫ്‌വ അംഗങ്ങള്‍ പാലക്കാട് പരേഡില്‍ സംബന്ധിക്കും.
സമ്മേളന സന്ദേശം കുട്ടികളിലേക്കും
മലപ്പുറം: എസ് വൈ എസ് അറുപതാം വാര്‍ഷിക സന്ദേശം ഇനി കുട്ടികളിലേക്കും. ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥികളിലും സമ്മേളന പ്രചരണം ലക്ഷ്യമാക്കി നടത്തുന്ന സ്റ്റുഡന്റ്‌സ് അസംബ്ലി ഫെബ്രുവരി ഒന്നിന് നടക്കും. നാളിതുവരെയായി നടത്തിയ സമ്മേളന പ്രചാരണ ആരവങ്ങളും സേവന നിര്‍മാണ പ്രവര്‍ത്തികളും വരും തലമുറയിലേക്ക് കൃത്യമായി എത്തിക്കുന്നതിന്റെ ഭാഗമാണ് സ്റ്റുഡന്റ്‌സ് അസംബ്ലി. മദ്‌റസകളില്‍ ലീഡര്‍മാര്‍ പ്രതിജ്ഞ ചൊല്ലികൊടുക്കുകയും സ്വദര്‍ മുഅല്ലിം സമ്മേളന സന്ദേശം നല്‍കുകയും ചെയ്യും. എസ് വൈ എസ് സംസ്ഥാന കമ്മിറ്റി നല്‍കിയ പ്രത്യേക ബാഡ്ജ് ധരിച്ചാണ് അസംബ്ലിയില്‍ കുട്ടികള്‍ അണിനിരക്കുക. അസംബ്ലിക്ക് സമാപ്തിയായി കൂട്ടമായി മുദ്രാവാക്യം വിളിച്ചാണ് വിദ്യാര്‍ഥികള്‍ പിരിയുക. സ്‌കൂളുകളില്‍ രണ്ടിനാണ് അസംബ്ലി നടക്കുക.

Latest