Connect with us

Malappuram

വൈദ്യര്‍ മഹോത്സവത്തിന് നാളെ തുടക്കം

Published

|

Last Updated

കൊണ്ടോട്ടി: മഹാകവി മോയിന്‍ കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി സംഘടിപ്പിക്കുന്ന വൈദ്യര്‍ മഹോത്സവത്തിന് നാളെ തുടക്കം.
വൈകിട്ട് 6.30ന് സാംസ്‌കാരിക മന്ത്രി കെ സി ജോസഫ് ഉദ്ഘാടനം ചെയ്യും. വൈക്കം മുഹമ്മദ് ബശീര്‍ ഉള്‍പ്പടെയുള്ളവരുടെ ഫോട്ടോ അനാഛാദനവും മന്ത്രി നിര്‍വ്വഹിക്കും. വൈദ്യര്‍ രചിച്ച ബദ്‌റുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍ സംഗീതാവിഷ്‌കാരത്തിന്റെ സി ഡി പ്രകാശനം കെ മുഹമ്മദുണ്ണി ഹാജി എം എല്‍ എ നിര്‍വ്വഹിക്കും. എം പി അബ്ദുസമദ് സമദാനി പ്രഭാഷണം നടത്തും.
എം എല്‍ എമാരായ എം ഉമ്മര്‍, കെ ടി ജലീല്‍, പി കെ ബശീര്‍, പി ഉബൈദുല്ല സംസാരിക്കും. രാത്രി ഒമ്പതിനു “വഴിയമ്പലം” നാടകാവതരണം മന്ത്രി മഞ്ഞളാം കുഴി അലി ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച പത്ത് മണിക്ക് ” മാപ്പിള കലകളും കേരളത്തിന്റെ മതേതര പാരമ്പര്യവും” വിഷയത്തില്‍ സെമിനാര്‍ നടക്കും. എം ജി യൂനിവേര്‍സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ഷീന ശുകൂര്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് ” മലയാളത്തിലെ മാപ്പിള മുദ്രകള്‍ ” സെമിനാര്‍ മന്ത്രി എ പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ പ്രമുഖര്‍ പ്രബന്ധം അവതരിപ്പിക്കും. വൈകിട്ട് ആറിന് പസന്ത് ബഹാര്‍ ഖവാലി അവതരിപ്പിക്കും. രാത്രി ഏഴിന് സാംസ്‌കാരിക സമ്മേളനം നടക്കും. എട്ട് മണിക്ക് മാപ്പിള കലകളുടെ അരങ്ങേറ്റവും തുടര്‍ന്ന് “ഇശലുകളുടെ രാജകുമാരന്‍” നാടകവും അരങ്ങേറും. ഞായറാഴ്ച 10ന് സെമിനാര്‍ മന്ത്രി പി കെ അബ്ദുര്‍റബ്ബ് ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് മാപ്പിളപ്പാട്ട് കവിയരങ്ങ് ഡോ. എം എന്‍ കാരശ്ശേരി ഉദ്ഘാടനം ചെയ്യും.” മാപ്പിള മലയാളം “പുസ്തക പ്രകാശനവും നടക്കും. വൈകിട്ട് നാലിന് സി രാധാകൃഷ്ണന്‍ വൈദ്യര്‍ അനുസ്മരണ പ്രഭാഷണം നടത്തും. വൈകുന്നേരം 6:30ന് സമാപന സമ്മേളനം മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. 7.30ന് ഇശല്‍ മേള മന്ത്രി എം കെ മുനീര്‍ ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ ശരീഫ് , വിളയില്‍ ഫസീല തുടങ്ങിയവരുടെ നേതൃത്വത്തില്‍ മാപ്പിളപ്പാട്ടുകള്‍ അവതരിപ്പിക്കും. മഹോത്സവത്തിന്റെ ഭാഗമായി കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ വിവിധ പരിപാടികള്‍ നടന്നുവരുന്നുണ്ട് .

Latest