Connect with us

Malappuram

കൗമാരക്കാരായ വിദ്യാര്‍ഥികളില്‍ കഞ്ചാവ് ഉപയോഗം കൂടുന്നു

Published

|

Last Updated

വണ്ടൂര്‍: വിദ്യാര്‍ഥികളില്‍ കഞ്ചാവ് ഉപയോഗം വര്‍ധിക്കുന്നു. നിലമ്പൂരിലെ പ്രമുഖ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയുമായ പതിനേഴുകാരനെയാണ് ഇന്നലെ എക്‌സൈസ് സംഘം പിടികൂടിയത്. കഞ്ചാവ് തേടിയിറങ്ങിയവനായിരുന്നു ഇവന്‍.
കാഞ്ഞിരംപാടത്ത് നിന്നും അറസ്റ്റ് ചെയ്ത കഞ്ചാവ് വില്‍പ്പനക്കാരനെ തേടിയായിരുന്നു വരവ്. ഉച്ചക്ക് ശേഷം ക്ലാസ് കട്ട് ചെയ്ത് കഞ്ചാവ് വാങ്ങാന്‍ വരവെ എക്‌സൈസ് സംഘം പിടികൂടുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാവ് വന്ന ശേഷമാണ് ഈ വിദ്യാര്‍ഥിയെ എക്‌സൈസ് സംഘം വിട്ടയച്ചത്. മലയോര മേഖലയില്‍ ഇത്തരം സംഭവങ്ങള്‍ ഇപ്പോള്‍ വര്‍ധിച്ചുവരികയാണ്. സ്‌കൂളുകളില്‍ ഉച്ചക്ക് ശേഷം കാര്യക്ഷമമായി ഹാജര്‍ നില പരിശോധിക്കാത്തതിനാല്‍ കുട്ടികള്‍ ഏത് വഴി പോകുന്നുവെന്ന് രക്ഷിതാക്കളോ അധ്യാപകരോ അറിയുന്നില്ലെന്ന് എക്‌സൈസ് ഓഫീസര്‍മാര്‍ പറയുന്നു. വണ്ടൂരില്‍ നാല് മാസം മുമ്പ് കഞ്ചാവ് വില്‍പ്പനക്കാരനെ ഫോണ്‍വിളിച്ച് തേടി വന്ന ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളെ എക്‌സൈസ് സംഘം പിടികൂടിയിരുന്നു. കോളജ് വിദ്യാര്‍ഥികളിലും കഞ്ചാവ് ഉപയോഗം കൂടിവരുന്നുണ്ടെന്ന് എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ടി ഷിജുമോന്‍ പറഞ്ഞു.