Connect with us

Malappuram

അനധികൃതമായി മണ്ണെടുക്കാനുള്ള ശ്രമം തടഞ്ഞു; സംഘര്‍ഷം

Published

|

Last Updated

എടപ്പാള്‍: വട്ടംകുളം പഞ്ചായത്തിലെ കുറ്റിപ്പാല കക്കുഴികുന്നില്‍ നിന്നും മണ്ണിടിച്ച് കടത്താനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. ഇത് നാലാം തവണയാണ് നാട്ടുകാര്‍ മണ്ണെടുപ്പ് തടയുന്നത്.
ചങ്ങരംകുളം എസ് ഐ ശശിധരന്‍ മേലേതിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. കക്കഴികുന്നില്‍ സ്വകാര്യ വ്യക്തികള്‍ വാങ്ങിയ 60 സെന്റ് സ്ഥലത്തില്‍ അഞ്ച് സെന്റ് സ്ഥലം നികത്തി വീട് വെക്കാനുള്ള അനുമതി ജിയോളജി വകുപ്പില്‍ നിന്നും സ്വന്തമാക്കിയിരുന്നു. ഈ അനുമതിയുടെ മറവില്‍ മണ്ണിടിച്ച് പുറത്തേക്ക് കടത്തി കൃഷി സ്ഥലങ്ങള്‍ നികത്താനാണ് ശ്രമിക്കുന്നതെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ മണ്ണെടുപ്പ് തടഞ്ഞത്. അഞ്ച് സെന്റ് സ്ഥലം നികത്തുന്നതിന് നാട്ടുകാര്‍ എതിരല്ലെന്നും അവിടെ നിന്നും എടുക്കുന്ന മണ്ണ് വീട് നിര്‍മാണത്തിനായി അവശേഷിക്കുന്ന സ്ഥലത്ത് നിക്ഷേപിക്കണമെന്നും മണ്ണ് പുറത്തേക്ക് കൊണ്ട് പോകരുതെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
ജിയോളജി വകുപ്പ് സ്ഥലം സന്ദര്‍ശിക്കാതെയും വില്ലേജ് അധികൃതരോട് അന്വേഷിക്കാതെയുമാണ് ജനവാസ കേന്ദ്രത്തില്‍ മണ്ണെടുക്കാനുള്ള അനുമതി നല്‍കിയതെന്നും ഈ കുന്നിടിക്കുന്നതോടെ ഇവിടെയുള്ള കോളനികളുടെയും സ്‌കൂളിന്റെയും നിലനില്‍പ്പിനെ ബാധിക്കുമെന്നും ഇതുവഴി കടന്ന് പോകുന്ന വൈദ്യുതി ലൈനിന്റെ തകര്‍ച്ചക്ക് കാരണമാകുമെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. മേഖലയിലെ ജലക്ഷാമം കൂടുതല്‍ രൂക്ഷമാകാനും മണ്ണെടുപ്പ് കാരണമാകുമെന്നും അതിനാല്‍ അധികൃതര്‍ ഈ വിഷയത്തില്‍ ഇടപെണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Latest