Connect with us

Kozhikode

തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ ആശങ്കയില്‍

Published

|

Last Updated

കൊടുവളളി: കൊടുവള്ളി പഞ്ചായത്ത് മുനിസിപ്പാലിറ്റിയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ ആശങ്കയില്‍. മുനിസിപ്പാലിറ്റിയായാല്‍ തൊഴിലുറപ്പ് പദ്ധതി ഇല്ലാതാകുമെന്നാണ് ആശങ്ക. ജില്ലയില്‍ കൊടുവള്ളി, കുന്ദമംഗലം ബ്ലോക്കുകളില്‍ മാത്രമായി തൊഴിലുറപ്പ് പദ്ധതി പരിമിതപ്പെടുത്താന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. കൊടുവള്ളി മുനിസിപ്പാലിറ്റിയാകുന്നതോടെ പദ്ധതി പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്നാണ് പദ്ധതി തൊഴിലാളികള്‍ ആശങ്കപ്പെടുന്നത്.
ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുത്തുകയും സാധാരണക്കാരന് വന്‍ നികുതി ഭാരം അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്‌സ് യൂനിയന്‍ കൊടുവള്ളി പഞ്ചായത്ത് കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. കെ കെ ശൈലജ അധ്യക്ഷത വഹിച്ചു. എം കെ രാഘവന്‍ ഉദ്ഘാടനം ചെയ്തു. ഷറീനാ മജീദ്, ഗീത പോര്‍ങ്ങോട്ടൂര്‍, എ സി ശ്രീധരന്‍ സംസാരിച്ചു.

Latest