Connect with us

Wayanad

രാത്രി യാത്രാനിരോധം: സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം -പി എം ജോയി

Published

|

Last Updated

സുല്‍ത്താന്‍ ബത്തേരി: കോഴിക്കോട്, സുല്‍ത്താന്‍ ബത്തേരി, കൊള്ളേഗല്‍ ദേശീയ പാത 212ല്‍ അഞ്ചര വര്‍ക്കാലമായി നിലനില്‍ക്കുന്ന രാത്രിയാത്രാ നിരോധനം പിന്‍വലിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് ജനതാദള്‍(എസ്) സംസ്ഥാന വൈസ് പ്രസിഡന്റ് പി എം ജോയി പറഞ്ഞു.
ഈ വിഷയവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍സുബ്രഹ്മണ്യന്നെ കേസ് വാദിക്കുന്നതിന് വേണ്ടി നിയോഗിച്ചിട്ടുണ്ടെന്ന് പറയുമ്പോഴും, കേസ് സംബന്ധിച്ച പ്രധാന കാര്യങ്ങള്‍ ഇത് വരെ അഭിഭാഷകനെ ധരിപ്പിക്കാന്‍ ഗവണ്‍മെന്റോ, ബന്ധപ്പെട്ടവരോ തയ്യാറായിട്ടില്ല.
30ന്അന്തിമ വാദം നടക്കുമ്പോള്‍ 29ന് വൈകിട്ട് അഞ്ചിന് മാത്രമാണ് ഈ കാര്യങ്ങള്‍ ഗോപാല്‍ സുബ്രഹ്മണ്യവുമായി ബന്ധപ്പെട്ടവര്‍ ചര്‍ച്ച ചെയ്യുന്നത്, ഇതില്‍ നിന്ന് തന്നെ ഈ കാര്യത്തിലെ സംസ്ഥാന ഗവണ്‍മെന്റിന്റെ ഇടപെടല്‍ എത്രത്തോളം കാര്യക്ഷമമാകുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ മുഖ്യമന്ത്രി അടയന്തിരമായി ഇടപെടണമെന്ന് ആവിശ്യപ്പെട്ട് സന്ദേശം അയച്ചതായും സുല്‍ത്താന്‍ബത്തേരി സ്വതന്ത്രമൈതാനിയില്‍ ജനതാദള്‍ (എസ്) നടത്തിയ പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ്-എന്‍ കെ മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു, നേതാക്കളായ പി.കെ.കേശവന്‍, വി.എം. വര്‍ഗ്ഗീസ്, സാജു ഐക്കരകുന്നത്ത്, ബെഞ്ചമിന്‍ ഈശോ, കെ.വിസ്വനാഥന്‍, കെ.കെ.വാസു, ടി.ആര്‍. മൊയ്തു, പി. അബ്ദുല്‍ ഗഫൂര്‍, പി.ടി.സന്തോഷ്, ജോസഫ് മാത്യു, അന്നമ്മാപൗലോസ്, ലെനില്‍സ്റ്റീഫന്‍, അഡ്വ. മാത്തുകുട്ടി, സ്വപ്‌ന ആന്റണി, മൊയ്തു പൂവ്വന്‍, വി.ആര്‍.ശിവരാമന്‍, ലത്തീഫ് മാടായി, ഒ.സി.ഷിബു, സൈമണ്‍ പൗലോസ്, കെ. ഇ. ഷാജു, എം.പി.പത്രോസ്, ജി.മുരളീധരന്‍, എന്നിവര്‍ പ്രസംഗിച്ചു. പി. പ്രഭാകരന്‍ നായര്‍ സ്വാഗതവും സി.പി. റഹീസ് നന്ദിയും പറഞ്ഞു.

Latest