Connect with us

International

ദലൈലാമയെ സഹായിച്ച കേസില്‍ ചൈനയില്‍ 15 കമ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ക്ക് ശിക്ഷ

Published

|

Last Updated

ബീജിംഗ്: ദലൈലാമയെ സഹായിച്ച കേസില്‍ തിബത്തിലെ 15 കമ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ക്ക് ശിക്ഷ. തിബത്തന്‍ ഇന്‍ഡിപെന്‍ഡന്‍സ് ഓര്‍ഗനൈസേഷനില്‍ അംഗത്വമെടുത്ത് ദലൈലാമക്ക് രഹസ്യവിവരങ്ങള്‍ കൈമാറിയെന്നും ചൈനയുടെ സുരക്ഷയെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങളിലാണ് ഇവര്‍ ഏര്‍പ്പെട്ടതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തിബത്തന്‍ വിഘടനവാദികളെ പിന്തുണക്കുന്നത് വളരെ അപൂര്‍വമാണ്. കഴിഞ്ഞ വര്‍ഷമാണ് ഇവരുടെ പങ്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നത്. രാഷ്ട്രീയ ചട്ടങ്ങള്‍ ലംഘിച്ചതിനും അച്ചടക്ക നടപടികള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനും 15 ഉദ്യോഗസ്ഥരെ ശിക്ഷിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. എന്നാല്‍ ഇവര്‍ക്ക് നല്‍കിയ ശിക്ഷ എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. അതുപോലെ എന്തുകൊണ്ടാണ് ഈ കേസ് ഈ സന്ദര്‍ഭത്തില്‍ വെളിപ്പെടുത്താനുള്ള കാരണമെന്നും അവ്യക്തമാണ്. ഏത് ഗ്രൂപ്പില്‍ പ്രവര്‍ത്തിച്ചുവെന്ന് സംഘടനയുടെ പേര് വ്യക്തമാക്കി അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിട്ടില്ല.

Latest