Connect with us

Kerala

ബാര്‍ കോഴക്കേസ് സി ബി ഐ അന്വേഷിക്കേണ്ടതില്ല: ഹൈക്കോടതി

Published

|

Last Updated

കൊച്ചി: ബാര്‍ കോഴക്കേസ് സി ബി ഐ അന്വേഷിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. വിജിലന്‍സ് അന്വേഷിക്കുന്ന സാഹചര്യത്തില്‍ കേസ് സി ബി ഐ അന്വേഷിക്കേണ്ട കാര്യമില്ലെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണും ജസ്റ്റിസ് എ.എം.ഷഫീക്കും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ആര്‍.എസ്.പി (ബി) ജനറല്‍ സെക്രട്ടറി എ.വി താമരാക്ഷന്‍ സി.ബി.ഐ. അന്വേഷണമാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളിയാണ് കോടതി ഉത്തരവ്. വിജിലന്‍സ് അന്വേഷണത്തിന് കാലതാമസം നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.

അതേസമയം കെ.എം മാണിക്കെതിരെയുള്ള അന്വേഷണം വേഗത്തിലാക്കാന്‍ വിജിലന്‍സിനോട് കോടതി ആവശ്യപ്പെട്ടു. അന്വേഷണം നിഷ്പക്ഷമായിരിക്കണം. ബാര്‍ കോഴക്കേസ് ജാഗ്രതയോടെ അന്വേഷിക്കേണ്ടത് വിജിലന്‍സിന്റെ വിശ്വാസ്യത നിലനിര്‍ത്താന്‍ അത്യാവശ്യമാണെന്നും ഏതെങ്കിലും തരത്തിലുള്ള സ്വാധീനത്തിനോ സമ്മര്‍ദത്തിനോ വഴങ്ങരുതെന്നും കോടതി ചൂണ്ടിക്കാട്ടി.

ഹരജിക്കാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്.