Connect with us

Alappuzha

ദേശീയ ഗെയിംസ്: ആദ്യ സംഘം ആലപ്പുഴയിലെത്തി

Published

|

Last Updated

ആലപ്പുഴ; ദേശീയ ഗെയിംസിന്റെ ഭാഗമായി നടക്കുന്ന തുഴച്ചില്‍ മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള ആദ്യ സംഘം ആലപ്പുഴയിലെത്തി. കനോയിങ്,കയാക്കിങ് മത്സരങ്ങളില്‍ പങ്കെടുക്കാനായി എത്തിയ 33 അംഗ മണിപ്പൂരി ടീമിന് ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ ഊഷ്മള സ്വീകരണം നല്‍കി.
ഇരുപത്തിയൊമ്പത് കായികതാരങ്ങളും രണ്ട് കോച്ചുമാരും ഉള്‍പ്പെടുന്നതാണ് മണിപൂരില്‍ നിന്നുള്ള സംഘം. രാവിലെ പതിനൊന്ന് മണിയോടെ ആലപ്പുഴ റെയില്‍വേ സ്‌റ്റേഷില്‍ എത്തിയ സംഘത്തെ ദേശീയ ഗെയിംസ് അധികൃതരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.

Latest