Connect with us

Gulf

ദുബൈ ആര്‍ എസ് സി അവാര്‍ഡ് ഏറ്റു വാങ്ങി

Published

|

Last Updated

ദുബൈ: വിവിധ സന്നദ്ധ സംഘടനകളുടേയും വ്യത്യസ്ഥ സ്ഥാപനങ്ങളുടേയും സഹകരണത്തോടെ ദുബൈ നഗരസഭ നവംബര്‍ രണ്ടാം വാരം സംഘടിപ്പിച്ച 21 ാമത് ക്ലീന്‍ അപ് ദി വേള്‍ഡ് കാമ്പയിനില്‍ തുടര്‍ച്ചയായി 7 ാം തവണയും ഏറ്റവും കൂടുതല്‍ സന്നദ്ധ സേവകരെ പങ്കെടുപ്പിച്ചതിനള്ള പ്രത്യേക പുരസ്‌കാരം നഗരസഭാ അധികൃതരില്‍ നിന്ന് ദുബൈ ആര്‍.എസ്.സി ഏറ്റു വാങ്ങി. ദുബൈ ദുസിറ്റ് താനി ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങില്‍ ദുബൈ നഗരസഭ വേസ്റ്റ് ഡിപാര്‍ട്‌മെന്റ് തലവന്‍ നാജി മുഹമ്മദ് റാദി അനുമോദനപത്രവും പുരസ്‌കാരവും കൈമാറി.
നവംബര്‍ 1 മുതല്‍ 14 വരെ സംഘടിപ്പിച്ച ക്ലീന്‍ അപ് ദി വേള്‍ഡ് കാമ്പയിനില്‍ ആയിരക്കണക്കിനു ദുബൈ ആര്‍ എസ് സി യുടെ സന്നദ്ധ സേവകര്‍ ശുചിത്വ യജ്ഞത്തിന്റെ പങ്കാളികളായിരുന്നു. ഏറ്റവും കൂടുതല്‍ അംഗങ്ങളെ പങ്കെടുപ്പിച്ചതും, ശുചിത്വ ബോധവല്‍കരണത്തിനായി മലയാളം, ഇംഗ്ലീഷ് ഭാഷകളിലായി പ്രത്യേകം തയ്യാറാക്കിയ മുപ്പതിനായിരം ലഘുലേഖകള്‍ വിതരണം ചെയ്തതും നേരത്തേ അധികൃതരുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.
ചടങ്ങില്‍ ആര്‍.എസ്.സി യെ പ്രതിനിധീകരിച്ച് ദുബൈ സോണ്‍ കണ്‍വീനര്‍ എഞ്ചി. നൗഫല്‍ കൊളത്തൂര്‍, ശിഹാബ് തൂണേരി, സൈനുദ്ദീന്‍ വിളയില്‍, ഷാഹുല്‍ ഹമീദ് പെരുമണ്ണ എന്നിവര്‍ സംബന്ധിച്ചു.