Connect with us

Gulf

ആര്‍ എസ് സി ഗള്‍ഫ് സമ്മിറ്റ് മസ്‌കത്തില്‍

Published

|

Last Updated

ദുബൈ: രിസാല സ്റ്റഡി സര്‍ക്കിള്‍ ഗള്‍ഫ് സമ്മിറ്റ് ജനുവരി 29, 30 വ്യാഴം, വെള്ളി ദിവസങ്ങളില്‍ മസ്‌കത്തില്‍ നടക്കും. 29ന് രാവിലെ ഒമ്പതിന് മസ്‌കത്ത് ഇസ്‌ലാമിക് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ചെയര്‍മാന്‍ ഹാഫിള് അല്‍ കിന്ദി ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ വി അബ്്ദുര്‍റസാഖ് സഖാഫി, ജന. സെക്രട്ടറി എം അബ്ദുല്‍ മജീദ്, മുന്‍ ജന. സെക്രട്ടറി കെ അബ്ദുല്‍ കലാം എന്നിവര്‍ സമ്മിറ്റ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും. വെള്ളിയാഴ്ച വൈകുന്നേരം ഏഴിന് നടക്കുന്ന സമാപന സമ്മേളനം ഐ സി എഫ് മിഡില്‍ ഈസ്റ്റ് ജന. സെക്രട്ടറി അബ്ദുല്‍ അസീസ് സഖാഫി മമ്പാട് ഉദ്ഘാടനം ചെയ്യും. ഇസ്്ഹാഖ് മട്ടന്നൂര്‍, അശ്‌റഫ് മന്ന, ശരീഫ് കാരശ്ശേരി, അബ്ദുല്ല വടകര, നിസാര്‍ സഖാഫി സംബന്ധിക്കും.
20 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന രിസാല സ്റ്റഡി സര്‍ക്കിള്‍ രണ്ടു വര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിക്കുന്ന സംഘടനാ സമ്മേളനമാണ് സമ്മിറ്റ്. ആറു ഗള്‍ഫ് നാടുകളില്‍ നിന്നായി 65 പ്രതിനിധികള്‍ പങ്കെടുക്കും. വിദേശ ഇന്ത്യന്‍ സമൂഹം, ഗള്‍ഫിലെ തൊഴില്‍ സാഹചര്യവും ഇന്ത്യന്‍ സമൂഹവും, ഗള്‍ഫ് മലയാളികള്‍ സാമൂഹിക വ്യവസ്ഥകള്‍ തുടങ്ങിയ ചര്‍ച്ചകള്‍ക്കും പഠനത്തിനും വിധേയമാക്കും. പുതിയ കാലഘട്ടത്തിലേക്കുള്ള സംഘടനയുടെ ആശയങ്ങളും പ്രവര്‍ത്തന പദ്ധതികളും രൂപപ്പെടുത്തും.
പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ സംഘടന നടത്തിയ അന്വേഷണത്തിലൂടെ തയാറാക്കിയ പ്രവാസി അവകാശ രേഖ സമ്മിറ്റില്‍ അവതരിപ്പിക്കും.
20-ാം വാര്‍ഷികത്തിന്റെ ഭാഗമായ യുവ വികസന വര്‍ഷത്തിലാണ് മസ്‌കത്ത് സമ്മിറ്റ് നടക്കുന്നത്. അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ആര്‍ എസ് സി ഗള്‍ഫ് കൗണ്‍സില്‍ ഭാരവാഹികളെ സമ്മിറ്റ് തിരഞ്ഞെടുക്കും.