Connect with us

Gulf

ശസ്ത്രക്രിയക്ക് കരാര്‍ ഒപ്പിട്ടു

Published

|

Last Updated

ദുബൈ: അറബ് ഹെല്‍തിന്റെ ഭാഗമായി റാക് ഹോസ്പിറ്റലും ഇന്ത്യയിലെ ശാല്‍ബി ഹോസ്പിറ്റലും മുട്ട് ശസ്ത്രക്രിയാ സംവിധാനങ്ങളുടെ കരാറില്‍ ഒപ്പുവെച്ചു. സീറോ ടെക്‌നിക് എന്ന പേരില്‍ 10 മിനുട്ട് കൊണ്ട് ശസ്ത്രക്രിയ നടത്തുന്ന പദ്ധതിയാണിത്. ഇതിന് വേണ്ടി ശാല്‍ബി ആശുപത്രിയിലെ ഡോക്ടര്‍ വിക്രമം ഷാ വികസിപ്പിച്ചെടുത്ത സൂചി അറബ് ഹെല്‍തില്‍ പ്രദര്‍ശിപ്പിച്ചു. മേഖലയില്‍ ഇത്തരമൊരു സൗകര്യം ആദ്യമാണെന്ന് റാക് ഹോസ്പിറ്റല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റാസ സിദ്ദീഖി അറിയിച്ചു.

Latest